മുല്ലപ്പൂക്കളുടെ ഗന്ധം ഇഷ്ടമില്ലാത്തവരായി ആരും കാണില്ല. പൂക്കളുടെ ഭംഗിയും മണവും ഇനി വേണ്ടുവോളം ആസ്വദിക്കാനായി മുല്ല ചെടി വീട്ടിൽ തന്നെ വളർത്താം.
കമ്പ് മുറിച്ചു നട്ട് വേര് പിടിപ്പിച്ചോ മുല്ലയുടെ തൈകൾ തയ്യാറാക്കാം. കമ്പ് മുറിച്ച് നടുന്ന രീതിയാണ് കൂടുതലെളുപ്പം. നീർവാർച്ചയുള്ള പശിമയുള്ള മണ്ണ് തെരഞ്ഞെടുക്കുന്നതാണ് ഉത്തമം. വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്. ചട്ടിയിലോ ചാക്കിലോലാണ് വളർത്തുന്നതെങ്കിൽ മണ്ണും മണലും ചാണകപ്പൊടിയും തുല്യ അളവിൽ ചേർത്തുണ്ടാക്കുന്ന മിശ്രിതം അതിൽ നിറയ്ക്കണം.
ഓരോ ചട്ടിയും 100 ഗ്രാം കുമ്മായവും 50 ഗ്രാം വേപ്പിൻ പിണ്ണാക്കും ചേർത്ത് നന്നായി യോജിപ്പിച്ച് മൂന്ന് ദിവസമെങ്കിലും നനച്ചതിന് ശേഷം വേരു പിടിപ്പിച്ച് നടാം. വെള്ളം നനയ്ക്കാനും ശ്രദ്ധിക്കണം. എപ്പോഴും നനഞ്ഞിരിക്കുന്ന മണ്ണാണ് നല്ലത്. ഏതെങ്കിലും നല്ല വളം മുല്ലച്ചെടികൾക്ക് ഇട്ടുകൊടുക്കുന്നതും ആരോഗ്യത്തോടെ വളരാൻ സഹായിക്കും.
how to plant jasmine















Discussion about this post