ബഡ്ഡ് ചെയ്യുമ്പോഴാണ് പ്ലാവിന് ഗുണമേന്മ വര്‍ധിക്കുന്നത്. ചക്കക്കുരു നട്ട് രണ്ട് മാസമാകുമ്പോഴേക്കും ബഡ്ഡ് ചെയ്യാം. ഏറ്റവും നല്ല വെറൈറ്റികളാണ് ബഡ്ഡ് ചെയ്യാന്‍ ഉപയോഗിക്കേണ്ടത്. ബഡ്ഡ് ചെയ്താല്‍ നമ്മള്‍ ഉദ്ദേശിക്കുന്ന വെറൈറ്റി പ്ലാവിന്റെ ഗുണനിലവാരമുള്ള തൈ ലഭ്യമാകും.
ബഡ്ഡിംഗ് എങ്ങനെ ചെയ്യാം?
ചെറിയ ഗ്രോബാഗിലേക്ക് മണ്ണ് നിറച്ച് അതില്‍ ചക്കക്കുരു നടുക. ഗ്രോബാഗ് നിറച്ച ശേഷം ഏറ്റവും മുകളിലായിട്ടാണ് ചക്കക്കുരു വെക്കേണ്ടത്. എന്നിട്ടതിന് മുകളിലേക്ക് മണ്ണിട്ടാല്‍ മതി. നനവ് കിട്ടിത്തുടങ്ങുമ്പോള്‍ ചക്കക്കുരു താഴേക്ക് കുറച്ച് താഴും.
രണ്ട് മാസമാകുമ്പോള്‍ തൈ വളരും. അപ്പോള്‍ തൈയുമായി മാച്ചാകുന്ന നല്ല വെറൈറ്റിയുടെ കമ്പാണ് ബഡ്ഡ് ചെയ്യേണ്ടത്. അതിന്റെ മുളഞ്ഞെല്ലാം മാറ്റുക. ബഡ്ഡ് ചെയ്യേണ്ട തൈയുടെ തണ്ടില്‍ വരഞ്ഞ് ചെറിയൊരു ഭാഗം അടര്‍ത്തിയെടുക്കുക. ബഡ്ഡ് ചെയ്യാനെടുത്ത കമ്പിന്റെ തൊലി അതുപോലെ അടര്‍ത്തിയെടുക്കുക. അത്തരത്തില്‍ അടര്‍ത്തിയെടുക്കുമ്പോള്‍ ആദ്യം നോക്കേണ്ടത് അതില്‍ മുളയ്‌ക്കേണ്ട അരിയുണ്ടോ എന്നതാണ്. തുടര്‍ന്ന് തൊലി തൈയിലെ അടര്‍ത്തിയെടുത്ത ഭാഗത്തേക്ക് വെച്ച് പ്ലാസ്റ്റിക് ചുറ്റി കെട്ടിവെക്കുക. ഏത് വെറൈറ്റിയാണോ ബഡ്ഡ് ചെയ്യാന്‍ ഉപയോഗിച്ചത് അതിന്റെ പേര് ഇലയില്‍ എഴുതിവെക്കാം.
ഒരു മാസത്തിന് ശേഷം അതെടുത്ത് നോക്കുക. നല്ല പച്ചനിറമുണ്ടെന്ന് കണ്ടാല്‍ രണ്ട് ദിവസത്തിന് ശേഷം അത് മുറിച്ചുകൊടുക്കുക. ഇങ്ങനെ വളരെ അനായാസമായി ഏവര്‍ക്കും പ്ലാവ് ബഡ്ഡ് ചെയ്യാവുന്നതാണ്.
Discussion about this post