കുമ്പള കൃഷിയിലെ പ്രധാന വില്ലനാണ് കായീച്ച. മൂപ്പെത്തുന്നതിന് മുമ്പായി മഞ്ഞളിച്ച പുഴുക്കുത്തേറ്റ കായ്കള്‍ അഴുകിപോകുന്നതാണ് കായീച്ചകള്‍ ബാധിച്ചു എന്നതിന്റെ പ്രധാന ലക്ഷണം. കൂടാതെ വേനല്‍ക്കാലത്താണ് കായിച്ചയുടെ ആക്രമണം കൂടുതല്‍ കാണുന്നത്.
നിയന്ത്രണമാര്‍ഗങ്ങള്‍
നടീലിനു മുമ്പ് തടം കിളച്ചിളക്കി സുര്യപ്രകാശം കൊള്ളിക്കുക.
കായ്പിടിത്തം ആരംഭിക്കുന്നതോടെ കടലാസ് കവര്‍ കൊണ്ട് അവയെ സംരക്ഷിക്കുക.
കീട ബാധയുള്ള കായ്കള്‍ യഥാസമയം നശിപ്പിക്കുക.
മിത്ര കുമിളായ ബിവേറിയ ബാസിയാന 10%WP (200 ഗ്രാം/10 ലിറ്റര്‍ /സെന്റ്) എന്ന തോതില്‍ തളിയ്ക്കുക.
മാലത്തയോണ്‍ (0.2മിലി ) ശര്‍ക്കര (10 ഗ്രാം) വെള്ളം (100 മില്ലി) എന്നിവ ചേര്‍ത്തു തയ്യാറാക്കിയ ലായനി ദ്വാരമുള്ള കുപ്പികളിലാക്കി പന്തലില്‍ അവിടെവിടെ തൂക്കുക.
പൂവിട്ടു തുടങ്ങുമ്പോള്‍ തന്നെ ഫിറമോണ്‍ കെണികള്‍ (15 സെന്റിന് ഒന്ന്) എന്ന നിരക്കില്‍ പന്തലില്‍ കെട്ടി തൂക്കുക.
Discussion about this post