ആര്‍ക്കും ചെയ്യാന്‍ കഴിയുന്ന കൃഷിയാണ് തേനീച്ച കൃഷി. എന്നാല്‍ വിദഗ്ധരുടെ അടുത്തു പോയി പഠിച്ച ശേഷം മാത്രമേ തേനീച്ച കൃഷിയിലേക്ക് ഇറങ്ങാന്‍ പാടുള്ളൂ. ആദ്യം രണ്ട് പെട്ടിയില്‍ തുടങ്ങുക. ഒരു വര്‍ഷം കൊണ്ട് 16 പെട്ടി വരെയാക്കാന്‍ സാധിക്കും. തേനീച്ച വളര്‍ത്തലില്‍ മൂന്ന് കാലഘട്ടമാണുള്ളത്. ക്ഷാമകാലം, വളര്‍ച്ചാകാലം, തേന്‍ സീസണ്‍. ഓരോ കാലഘട്ടവും കൃത്യമായ പരിചരണങ്ങള്‍ നല്‍കാന്‍ ശ്രദ്ധിക്കണം. സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് വളര്‍ച്ചാ കാലഘട്ടം. വളര്‍ച്ചാ കാലഘട്ടത്തിലാണ് പെട്ടികള്‍ ഡിവിഷന്‍ ചെയ്ത് ഇരട്ടിയാക്കാന്‍ സാധിക്കുക. ജനുവരി മുതല്‍ ഏപ്രില്‍ വരെയാണ് തേന്‍ സീസണ്‍. വളര്‍ച്ചാ കാലത്ത് തേനീച്ച കോളനിയില്‍ ആറ് ഫ്രെയിം പൂര്‍ത്തിയായി അടയിലേക്കും ഈച്ച കയറിയാല്‍ പെട്ടി ഡിവിഷന്‍ നടത്താന്‍ സാധിക്കും. മൂന്ന് ഫ്രയിം വെച്ച് വേറൊരു പെട്ടിയിലേക്ക് എടുത്തുവെക്കുക. റാണിയുള്ള കൂട് 500 മീറ്റര്‍ മാറ്റിക്കൊണ്ടുപോയി വെക്കുക. വീണ്ടും ഈ കൂട് ആറ് ഫ്രെയിമായി കഴിയുമ്പോള്‍ ഡിവിഷന്‍ നടത്തുക. തേന്‍ അല്ലെങ്കില്‍ പൂമ്പൊടി കിട്ടുന്നതിനേക്കാള്‍ പ്രധാനപ്പെട്ട കാര്യം കൃഷിയിടങ്ങളിലെ പരാഗണമാണ് ശ്രദ്ധിക്കേണ്ടത്. പരാഗണം നടന്നാല്‍ മാത്രമേ അടുത്ത തലമുറയുടെ നിലനില്‍പ്പിന്റെ പ്രധാന കാര്യമാണ്. അടപ്പുഴുവാണ് തേനീച്ച കൃഷിയിലെ പ്രധാന ശത്രു. ഇതിന് വേണ്ട പരിഹാരമാര്‍ഗങ്ങളും ചെയ്യണം. തേനീച്ച കൃഷി മാത്രമല്ല, അത് വിറ്റഴിക്കാനുള്ള മാര്‍ഗങ്ങള്‍ കൂടി സ്വയം കണ്ടെത്തണം. അതിന് ഏറ്റവും എളുപ്പമുള്ള മാര്‍ഗം നമ്മുടെ തേനിനെ കുറിച്ച് മറ്റുള്ളവരോട ്പറയുക എന്നതാണ്. തേന്‍ ഗിഫ്റ്റായി നല്‍കിയും അറിയുന്നവരോട് പറഞ്ഞും തേന്‍ കൃഷി മാര്‍ക്കറ്റ് ചെയ്യാന്‍ സാധിക്കും.
Discussion about this post