ആലപ്പുഴ പാണ്ടനാടുള്ള സിബി ചേട്ടൻറെ വീട്ടിൽ വന്നാൽ സ്വദേശിയും വിദേശിയുമായ മത്സ്യങ്ങളുടെ കൗതുക കാഴ്ച കാണാം. ഇവയ്ക്കായി അദ്ദേഹം ഒരുക്കിയ ഫാം ആണ് 4s അക്വാ ഫാം. പ്രവാസ ജീവിതത്തോട് വിട പറഞ്ഞ് നാലുവർഷം മുമ്പ് തുടങ്ങിയ ഈ ഫാം ഇന്ന് കേരള സർക്കാർ അംഗീകൃത മത്സ്യകൃഷി ഫാം കൂടിയാണ്. മത്സ്യകൃഷി മാത്രമല്ല പച്ചക്കറി കൃഷിയും തികച്ചും ഹൈടെക്കായി വീടിനോട് ചേർന്നുള്ള സ്ഥലത്തും മട്ടുപ്പാവിലും ഒരുക്കിയിരിക്കുന്നു.Race way മാതൃകയിലും ബയോ ഫ്ലോക്ക് മാതൃകയിലുമാണ് ഇവിടത്തെ മത്സ്യകൃഷി.
ശുദ്ധജലത്തിലും കടൽ ജലത്തിലും ഒരുപോലെ കൃഷി ചെയ്യുന്നുവെന്നത് ഇവിടത്തെ പ്രത്യേകതയാണ്.ഈ വീട്ടുമുറ്റത്തെ മറ്റൊരു കാഴ്ച തൻറെ അരുമ പക്ഷികൾക്ക് സിബി ചേട്ടൻ ഒരുക്കിയ കൂടാണ്. കൊച്ചു പാറക്കൂട്ടങ്ങളും, നീർച്ചാലും വരെ ഇതിലുണ്ട്.ഹൈഡ്രോപോണിക്സ് രീതിയിൽ മട്ടുപ്പാവിൽ പച്ചക്കറി പരീക്ഷിച്ചു വിജയിക്കാൻ ഒരുങ്ങുകയാണ് ഇദ്ദേഹം
Discussion about this post