Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

ഗുണമേന്മയുള്ള മത്സ്യം ന്യായവിലയിൽ ജനങ്ങളിലേക്കെത്തിക്കാൻ “ഹാർബർ ടു മാർക്കറ്റ് “പദ്ധതി

Agri TV Desk by Agri TV Desk
September 22, 2020
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

ഭരണിക്കാവ് : ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഗുണമേന്മയുള്ള മത്സ്യം ന്യായവിലയിൽ ജനങ്ങളിലേക്ക് എത്തിക്കാൻ മത്സ്യഫെഡിന്റെ ഹാർബർ ടു മാർക്കറ്റ് പദ്ധതിയിലൂടെ സാധിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഭരണിക്കാവ്  ഗ്രാമപഞ്ചായത്തിലെ കോയിക്കൽ ചന്തയിൽ ഹാർബർ ടു മാർക്കറ്റ് പദ്ധതിയുടെ ഭാഗമായുള്ള മത്സ്യഫെഡിന്റെ  ഫിഷ്മാർട്ടിന്റെ  ഉദ്ഘാടനം ഓൺലൈനിലൂടെ നിർവഹിക്കുകയായിരുന്നു മന്ത്രി.

പദ്ധതി വഴി ഇടനിലക്കാരില്ലാതെ , മത്സ്യത്തൊഴിലാളികളിൽ നിന്നും നേരിട്ട് മത്സ്യം സംഭരിക്കുന്നതിലൂടെ തൊഴിലാളികൾക്ക് ന്യായവില ലഭിക്കും. ഇതോടൊപ്പം,  ഗുണഭോക്താക്കൾക്ക് രാസവസ്തുക്കൾ ചേർക്കാത്ത  ഗുണമേന്മയുള്ള മത്സ്യവും ലഭിക്കുന്നു. അടുത്തപടിയായി സഹകരണ പ്രസ്ഥാനങ്ങളുമായി സഹകരിച്ച് എല്ലാ മണ്ഡലങ്ങളിലും മത്സ്യ സംഭരണ കേന്ദ്രങ്ങളും ഹൈടെക് മാർക്കറ്റുകളും, ഓൺലൈൻ വിപണനവും ആണ് ഫിഷറീസ് വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന ഇത്തരം ഫിഷ്മാർട്ടുകൾ  വഴി മത്സ്യ മൂല്യവർദ്ധിത ഉൽപന്നങ്ങളും ലഭ്യമാക്കാനും, അന്യസംസ്ഥാനങ്ങളിൽ നിന്നും വിപണിയിലേക്ക് എത്തുന്ന രാസവസ്തുക്കൾ നിറഞ്ഞ ഗുണനിലവാരമില്ലാത്ത മത്സ്യങ്ങൾ വിപണികളിൽ നിന്നും പൂർണ്ണമായും ഒഴിവാക്കാനും സാധിക്കും  .  മത്സ്യ മാർക്കറ്റുകളിൽ കച്ചവടം ചെയ്യുന്ന സാധാരണക്കാരായ മത്സ്യബന്ധന തൊഴിലാളികൾക്ക് മത്സ്യം എത്തിച്ചു നൽകാൻ മത്സ്യഫെഡ് നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

മത്സ്യഫെഡിന്റെ ഹാർബർ ടു  മാർക്കറ്റ് പദ്ധതിയുടെ ഭാഗമായുള്ള ജില്ലയിലെ  മൂന്നാമത്തെ ഹൈടെക് മത്സ്യവിൽപ്പന ശാലയാണ് ഭരണിക്കാവ് കോയിക്കൽ ചന്തയിൽ പ്രവർത്തനമാരംഭിച്ചത്.  അതത് ദിവസം മത്സ്യത്തൊഴിലാളികൾ  കൊണ്ടു വരുന്ന മത്സ്യം സഹകരണ സംഘങ്ങൾ വഴി സംഭരിച്ച്   സംഭരണ കേന്ദ്രങ്ങളിൽ എത്തിച്ച്  മത്സ്യം വൃത്തിയാക്കി കൃത്യമായ അളവിൽ ഗുണമേന്മ നഷ്ടപ്പെടാതെ ഫിഷ്മാർട്ട് വഴി ജനങ്ങളിലേക്ക് എത്തിക്കും. ചടങ്ങിൽ അഡ്വ. യു പ്രതിഭ എംഎൽഎ അധ്യക്ഷത വഹിച്ചു. ആദ്യ വിൽപന ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പ്രൊഫ. വി വാസുദേവന് നൽകി മത്സ്യഫെഡ് ചെയർമാൻ പി പി ചിത്തരഞ്ജൻ നിർവഹിച്ചു.

Share1TweetSendShare
Previous Post

ന്യൂയോർക്കില കൃഷി വിശേഷങ്ങൾ

Next Post

കുട്ടനാടിന്റെ  കാർഷിക കലണ്ടർ കാർഷിക മേഖലയ്ക്ക്  പുത്തൻ ഉണർവേകും : മുഖ്യമന്ത്രി

Related Posts

Applications are invited for the Tree Banking Scheme, which provides financial assistance to encourage tree planting.
കൃഷിവാർത്ത

ട്രീ ബാങ്കിംഗ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

Agriculture Minister P. Prasad said that fruit cultivation will be expanded by implementing fruit clusters on 1670 hectares of land in the state.
കൃഷിവാർത്ത

സംസ്ഥാനത്ത് പഴവർഗ കൃഷി വ്യാപിപ്പിക്കും: മന്ത്രി പി പ്രസാദ്

Free training is being organized on the topic of value-added products and entrepreneurship opportunities from jackfruit.
കൃഷിവാർത്ത

ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളും സംരംഭകത്വ സാധ്യതകളും  എന്ന വിഷയത്തിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു

Next Post

കുട്ടനാടിന്റെ  കാർഷിക കലണ്ടർ കാർഷിക മേഖലയ്ക്ക്  പുത്തൻ ഉണർവേകും : മുഖ്യമന്ത്രി

Discussion about this post

Applications are invited for the Tree Banking Scheme, which provides financial assistance to encourage tree planting.

ട്രീ ബാങ്കിംഗ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

Agriculture Minister P. Prasad said that fruit cultivation will be expanded by implementing fruit clusters on 1670 hectares of land in the state.

സംസ്ഥാനത്ത് പഴവർഗ കൃഷി വ്യാപിപ്പിക്കും: മന്ത്രി പി പ്രസാദ്

ഐടി ജോലി ഉപേക്ഷിച്ച് പശുക്കളെ വാങ്ങി ; ദമ്പതികൾ ആരംഭിച്ച ഡയറി ഫാമിന്റെ ഈ വർഷത്തെ ടേണോവർ 2 കോടി രൂപ

മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ തൈകൾ വിൽപ്പനയ്ക്ക്

Ailanthus triphysa

നല്ലയിനം മട്ടി തൈകൾ വിൽപ്പനക്ക്

Free training is being organized on the topic of value-added products and entrepreneurship opportunities from jackfruit.

ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളും സംരംഭകത്വ സാധ്യതകളും  എന്ന വിഷയത്തിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു

Coconut climbing training is provided under the auspices of the Coconut Development Board.

തെങ്ങ്‌കയറ്റ തൊഴിൽ ചെയ്യുന്നവർക്ക് നാളികേര വികസന ബോർഡ് നടപ്പാക്കിവരുന്ന കേരസുരക്ഷാ ഇൻഷുറൻസിൽ അംഗമാകാം

ഐടി ജോലി ഉപേക്ഷിച്ച് ഡയറി ബിസിനസ് തുടങ്ങി ; ഇന്ന് ദീപക്കിന്റെ വാർഷിക വരുമാനം ₹ 23 കോടി

മണ്ണുത്തി, കമ്മ്യൂണിക്കേഷൻ സെന്ററിൽ “കേക്ക് നിർമ്മാണം” എന്ന വിഷയത്തിൽ പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

pplications are invited for biofloc fish farming in ponds

ജനകീയമത്സ്യകൃഷിയുടെ ഭാഗമായുള്ള വിവിധ മത്സ്യകൃഷി ഘടകപദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies