Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

ഗുണങ്ങളറിഞ്ഞ് പേര കൃഷി ചെയ്യാം

Agri TV Desk by Agri TV Desk
July 9, 2020
in അറിവുകൾ
370
SHARES
Share on FacebookShare on TwitterWhatsApp

വൈറ്റമിന്‍ സി, ആന്റി ഓക്‌സിഡന്റ്‌സ് എന്നിവകൊണ്ട് സമ്പുഷ്ടമാണ് പേര. പൊട്ടാസ്യവും നാരും ധാരാളമായി അടങ്ങിയിട്ടുണ്ട്.ദഹനത്തിനും ജീവിതശൈലീരോഗങ്ങള്‍ നിയന്ത്രിക്കുന്നതിനും പേരക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ മറ്റുള്ള പഴങ്ങളെപ്പോലെ പേരയ്ക്കും കഴിവുണ്ട്.
ജൂണ്‍-ജൂലൈ മാസങ്ങളില്‍ വിജയകരമായി നട്ടുപിടിപ്പിക്കാവുന്ന ഫലവൃക്ഷമാണ് പേര.ഒരു മീറ്റര്‍ ആഴവും നീളവും വീതിയുമുള്ള കുഴികളിലാണ് പേര നടേണ്ടത്. കുഴികളില്‍ മേല്‍മണ്ണും മണലും ചാണകവും കൊണ്ട് മൂടുക. തോട്ടം നിര്‍മിക്കുകയാണെങ്കില്‍ 6 * 6 മീറ്റര്‍ അകലം പാലിക്കണം . നട്ടതിന് ശേഷം താങ്ങു നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വേനലില്‍ നനയ്ക്കാനും മറക്കരുത്.
ഇനങ്ങള്‍
ഏറ്റവും ഗുണനിലവാരമുള്ള ഇനങ്ങളില്‍ ഒന്നാണ് അലഹബാദ് സഫേദ. ഇടത്തരം വലിപ്പമുള്ള ഉരുണ്ട പഴങ്ങളാണ് ഉണ്ടാവുക.ഉള്‍ഭാഗം വെളുത്ത നിറത്തിലുള്ളതായിരിക്കും. ഇതോടൊപ്പം ചുവന്ന നിറത്തിലുള്ളതും ആപ്പിള്‍ നിറത്തില്‍ ഉള്ളതുമായ മാംസമുള്ള ഇനങ്ങളുമുണ്ട്.


വളപ്രയോഗം
ഒരു മൂഡിന് 434 ഗ്രാം യൂറിയ, 444 ഗ്രാം റോക്ക് ഫോസ്‌ഫേറ്റ്, 434 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ നല്‍കാം. ഇത് രണ്ട് തവണയായി ഒരേ അനുപാതത്തില്‍ നല്‍കുന്നതാണ് ഉത്തമം. ആദ്യത്തെ ഭാഗം മെയ്-ജൂണ്‍ മാസത്തിലും രണ്ടാമത്തെ ഭാഗം സെപ്റ്റംബര്‍ -ഒക്ടോബര്‍ മാസത്തിലും നല്‍കുക.അമ്ലത്തിന്റെ അംശം കൂടിയ മണ്ണില്‍ വളങ്ങള്‍ ചേര്‍ക്കുന്നതിന് രണ്ടാഴ്ച മുന്‍പ് കുമ്മായം ചേര്‍ത്ത് ഇളക്കുന്നത് നല്ലതാണ്. വര്‍ഷംതോറും പേരയുടെ ചുവട്ടില്‍ ജൈവവളം ചേര്‍ക്കുന്നത് വളര്‍ച്ചയെ ത്വരിതപ്പെടുത്തും.
പേരയുടെ തടി ഒരുപാട് ഉയരത്തില്‍ വളരാതിരിക്കാന്‍ ശ്രദ്ധിക്കണം. അതിനായി കോതി നിര്‍ത്താം. സെപ്റ്റംബര്‍ മാസത്തിലും ഫെബ്രുവരി മാസത്തിലുമാണ് കോതിയൊതുക്കേണ്ടത്.കോതിയ ഭാഗങ്ങളിലൂടെ രോഗാണുക്കള്‍ പ്രവേശിക്കാതിരിക്കാനായി മുറിവില്‍ ബോര്‍ഡോപേസ്റ്റ് തേച്ചുപിടിപ്പിക്കുക. ആദ്യ വര്‍ഷങ്ങളില്‍ പൂക്കുന്ന പൂവുകള്‍ നീക്കം ചെയ്താല്‍ ശക്തിയുള്ള തടി ഉണ്ടാകും. പിന്നീടുള്ള വര്‍ഷങ്ങളില്‍ നല്ല വിളവ് നല്‍കുകയും ചെയ്യും. ചുവട്ടില്‍ നിന്ന് വരുന്ന മുളകളും നീക്കംചെയ്യുക.
പേര രണ്ട് മുതല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ കായ്ച്ചുതുടങ്ങും. എട്ട് മുതല്‍ പത്ത് വര്‍ഷത്തില്‍ നല്ല കായ്ഫലം തരുന്ന ഒരു വൃക്ഷംമാകും. 140 മുതല്‍ 160 ദിവസം കൊണ്ട് പൂക്കള്‍ കായ്കള്‍ ആയി മാറും.


രോഗങ്ങളെ തുരത്താന്‍ എന്തൊക്കെ ചെയ്യാം?
ഇലകള്‍ പൊള്ളുന്നതും തുരുമ്പ് പോലുള്ള വളര്‍ച്ചകള്‍ ഉണ്ടാകുന്നതുമെല്ലാം കുമിള്‍ രോഗകാരികള്‍ കാരണമാണ്.കൃത്യമായ വളപ്രയോഗവും കോതി ഒതുക്കലും ഇങ്ങനെയുള്ള പല രോഗങ്ങളില്‍ നിന്നും പേരയെ രക്ഷിക്കും.

കീടങ്ങളെ എങ്ങനെ നശിപ്പിക്കാം?
30ml പെര്‍ ലിറ്റര്‍ എന്ന തോതില്‍ വേപ്പെണ്ണ സ്‌പ്രേ ചെയ്യുന്നത് പലതരം കീടങ്ങളെ നശിപ്പിക്കും. പഴയീച്ചകളുടെ ആക്രമണം നിയന്ത്രിക്കുന്നതിന് ആക്രമണം ബാധിച്ച പഴങ്ങളെ പറിച്ചെടുത്ത് ആഴത്തില്‍ കുഴിച്ചിടുകയോ മണ്ണെണ്ണയില്‍ മുക്കി വയ്ക്കുകയോ ചെയ്യുക. വലിയ തോട്ടങ്ങള്‍ ആണെങ്കില്‍ വേനല്‍ക്കാലത്ത് നിലം ഉഴുന്നത് ഗുണംചെയ്യും. പ്യൂപ്പകളെ വെയില്‍ കൊള്ളിച്ചു നശിപ്പിക്കുന്നതിന് വേണ്ടിയാണിത്.
പഴം തുരന്നു തിന്നുന്ന പുഴുക്കളെ കാണാറില്ലേ? ഇവയെ പ്രതിരോധിക്കുന്നതിനായി ഒരു ഹെക്ടറില്‍ ഒരെണ്ണം എന്ന തോതില്‍ ലൈറ്റ് ട്രാപ്പുകള്‍ സ്ഥാപിക്കാവുന്നതാണ്. തടി പുഴു തിന്നു നശിപ്പിക്കാതിരിക്കാനായി ടാര്‍, മണ്ണെണ്ണ എന്നിവ 1: 2 എന്ന അനുപാതത്തില്‍ ചേര്‍ത്തിളക്കി ചുവട്ടില്‍ നിന്നും മൂന്നടി ഉയരത്തില്‍ തേച്ചു പിടിപ്പിക്കുക. പരുത്തി ചെടി നട്ടു പിടിപ്പിക്കുന്നതും നല്ലതാണ്.

Share370TweetSendShare
Previous Post

തക്കാളി വീട്ടില്‍ കൃഷി ചെയ്യാം; അറിയാം കൃഷിരീതിയും പരിപാലനവും

Next Post

വയനാട് ഇനി സമ്പൂർണ പച്ചത്തുരുത്ത്

Related Posts

V Vani has been awarded this year's Vanamitra Award
അറിവുകൾ

വി. വാണിക്ക് വനംവകുപ്പിന്റെ വനമിത്ര പുരസ്കാരം 

seema konna
അറിവുകൾ

എലി നശീകരണത്തിന് ശീമക്കൊന്ന

growing-jasmine-flower
അറിവുകൾ

കുറ്റിമുല്ല കൃഷിയിലൂടെ ആദായം ഉണ്ടാക്കാം

Next Post

വയനാട് ഇനി സമ്പൂർണ പച്ചത്തുരുത്ത്

Discussion about this post

കൂൺ കൃഷി പഠിക്കാൻ കൃഷിമന്ത്രിയും ഉദ്യോഗസ്ഥരും കർഷകരും ഹിമാചൽപ്രദേശിലേക്ക്

Applications are invited for the Tree Banking Scheme, which provides financial assistance to encourage tree planting.

ട്രീ ബാങ്കിംഗ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

Agriculture Minister P. Prasad said that fruit cultivation will be expanded by implementing fruit clusters on 1670 hectares of land in the state.

സംസ്ഥാനത്ത് പഴവർഗ കൃഷി വ്യാപിപ്പിക്കും: മന്ത്രി പി പ്രസാദ്

ഐടി ജോലി ഉപേക്ഷിച്ച് പശുക്കളെ വാങ്ങി ; ദമ്പതികൾ ആരംഭിച്ച ഡയറി ഫാമിന്റെ ഈ വർഷത്തെ ടേണോവർ 2 കോടി രൂപ

മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ തൈകൾ വിൽപ്പനയ്ക്ക്

Ailanthus triphysa

നല്ലയിനം മട്ടി തൈകൾ വിൽപ്പനക്ക്

Free training is being organized on the topic of value-added products and entrepreneurship opportunities from jackfruit.

ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളും സംരംഭകത്വ സാധ്യതകളും  എന്ന വിഷയത്തിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു

Coconut climbing training is provided under the auspices of the Coconut Development Board.

തെങ്ങ്‌കയറ്റ തൊഴിൽ ചെയ്യുന്നവർക്ക് നാളികേര വികസന ബോർഡ് നടപ്പാക്കിവരുന്ന കേരസുരക്ഷാ ഇൻഷുറൻസിൽ അംഗമാകാം

ഐടി ജോലി ഉപേക്ഷിച്ച് ഡയറി ബിസിനസ് തുടങ്ങി ; ഇന്ന് ദീപക്കിന്റെ വാർഷിക വരുമാനം ₹ 23 കോടി

മണ്ണുത്തി, കമ്മ്യൂണിക്കേഷൻ സെന്ററിൽ “കേക്ക് നിർമ്മാണം” എന്ന വിഷയത്തിൽ പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies