ആധുനിക ജീവിത സാഹചര്യത്തിന്റെ സമയക്കുറവിലും സ്ഥലക്കുറവിലും സ്വന്തമായൊരു കൃഷിത്തോട്ടം ഒരുക്കാന്‍ സാധിക്കാത്തവരാണോ നിങ്ങള്‍? എങ്കിലിതാ ഒരു സന്തോഷവാര്‍ത്ത. ഗ്രീന്‍ കൈരളിയുടെ വെള്ളമൊഴിക്കേണ്ടതില്ലാത്ത റെഡിമെയ്ഡ് അടുക്കളത്തോട്ടമിപ്പോള്‍ ലഭ്യമാണ്. ഇന്റലിജന്റ് കിച്ചന്‍ ഗാര്‍ഡന്‍. ഇതിലൂടെ നഗരങ്ങളിലെ ഫ്‌ളാറ്റുകളിലും വില്ലകളിലും ഒപ്പം ഗ്രാമങ്ങളിലും ഏത് സമയക്കുറവിലും സ്ഥലക്കുറവിലും ഒരു ഹൈടെക് അടുക്കളത്തോട്ടമൊരുക്കാം.
ഇന്ത്യയില്‍ തന്നെ ആദ്യമായി നൂതന സാങ്കേതിക വിദ്യയില്‍ പേറ്റന്റ് അംഗീകാരത്തിലാണ് ഗ്രീന്‍ കൈരള ഈ റെയിമെയ്ഡ് അടുക്കളത്തോട്ടം നിര്‍മ്മിച്ചിരിക്കുന്നത്. ഡ്രിപ്പ് ഇറിഗേഷനിലൂടെ എല്ലാ ചെടികളിലേക്കുമെത്തുന്ന വെള്ളം വാട്ടര്‍ ടൈമര്‍ ഘടിപ്പിക്കുന്നതിലൂടെ ദിവസേന നടത്തുന്ന പരിചരണം ഇനി പഴങ്കഥയാകുകയാണ്. മാത്രമല്ല, മൊബൈല്‍ ഫോണിലൂടെ ജലനിയന്ത്രണം സാധ്യമാകുന്ന മോഡലും ഇവര്‍ വിപണിയിലെത്തിക്കുന്നുണ്ട്. 5 മുതല്‍ 44 വരെ ഗ്രോബാഗ് കപ്പാസിറ്റിയില്‍ 4 മോഡലുകളില്‍ ഇന്റലിജന്റ് കിച്ചന്‍ ഗാര്‍ഡന്‍ ലഭ്യമാണ്. ഏറ്റവും കുറഞ്ഞ സ്ഥലത്ത് അനായാസമായി കസ്റ്റമര്‍ സ്വയം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് ഇതിന്റെ ഡിസൈന്‍. വീലുകളോട് കൂടിയ മോഡലും ലഭ്യമാണ്. ദ്രവ രൂപത്തിലുള്ള വെള്ളം ചെടികളിലെത്തിക്കാന്‍ വേണ്ട സംവിധാനം ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. പൂച്ചെടികള്‍ വെക്കാന്‍ കഴിയുന്ന പോട്ട് സപ്പോട്ടറും ഇതിലുണ്ട്. ഇതിലൂടെ ഒരു അടുക്കളപൂന്തോട്ടവുമൊരുക്കാം.പൈപ്പ് കണക്ഷന്‍ ലഭിക്കാത്ത സ്ഥലങ്ങളില്‍ റെഡിമെയ്ഡ് വാട്ടര്‍ ടാങ്കുകള്‍ ഘടിപ്പിക്കാനുള്ള സൗകര്യവും എല്ലാ മോഡലുകളിലുമുണ്ട്.
നീണ്ടുനില്‍ക്കുന്ന മഴയില്‍ നിന്ന് കൃഷിയെ സംരക്ഷിക്കാന്‍ റെയിമെയ്ഡ് മഴമറയും ഗ്രീന്‍കൈരളി പുറത്തിറക്കുന്നുണ്ട്. പതിവ് മഴമറകളില്‍ നിന്ന് വ്യത്യസ്തമായി കൊണ്ടുനടക്കാവുന്നതും മാറ്റിസ്ഥാപിക്കാവുന്നതുമാണ് ഈ മഴമറ.
Discussion about this post