തൈകള്‍ നട്ടുപിടിപ്പിച്ച് ഗ്രീന്‍ ഇന്ത്യ ചലഞ്ചിന് പിന്തുണ നല്‍കുകയാണ് ഇപ്പോള്‍ താരങ്ങള്‍. നിരവധി താരങ്ങളാണ് ഗ്രീന്‍ ഇന്ത്യ ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത്. ഏറ്റവുമൊടുവില്‍ നടി അനുപമ പരമേശ്വരനും നടന്മാരായ കാളിദാസ് ജയറാമും ഗോവിന്ദ് പത്മസൂര്യയുമെല്ലാം ചലഞ്ചിന്റെ ഭാഗമായിട്ടുണ്ട്. നടി കല്യാണി പ്രിയദര്‍ശനാണ് അനുപമയെ ചലഞ്ച് ചെയ്തത്.
ചലഞ്ച് ഏറ്റെടുത്ത് തൈ നട്ടുപിടിപ്പിക്കുന്നതിന്റെ ചിത്രം അനുപമയും കാളിദാസും ഗോവിന്ദ് പത്മസൂര്യയുമടക്കമുള്ള താരങ്ങള്‍ തങ്ങളുടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ബ്രസീലിയന്‍ മള്‍ബെറിയാണ് അനുപമ നട്ട തൈ. ഗ്രീന്‍ ഇന്ത്യ ചലഞ്ചിന്റെ ഭാഗമായതില്‍ സന്തോഷമുണ്ടെന്ന് അനുപമ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കാളിദാസ് ജയറാം, നിവേദ തോമസ്, അഹാന കൃഷ്ണ,ഐശ്വര്യ ലക്ഷ്മി, രജിഷ വിജയന്, ഗോവിന്ദ് പത്മസൂര്യ എന്നിവരയൊണ് അനുപമ ചലഞ്ച് ചെയ്തത്.
ആന്ധ്രാപ്രദേശ് രാജ്യസഭാംഗം ജോഗിനി പല്ലി സന്തോഷ് കുമാറാണ് ഗ്രീന്‍ ഇന്ത്യ ചലഞ്ചിന് തുടക്കമിട്ടത്. ഇത് സിനിമാ താരങ്ങള്‍ക്കിടയില്‍ തരംഗമായി മാറുകയായിരുന്നു. നാഗാര്‍ജുന, മഹേഷ് ബാബു, പ്രഭാസ്, കീര്‍ത്തി സുരേഷ്, സാമന്ത, രശ്മിക തുടങ്ങിയവരും ചലഞ്ചിന്റെ ഭാഗമായി. തൈകള്‍ നട്ടുപിടിപ്പിച്ച് മറ്റുള്ളവരെ ചലഞ്ച് ചെയ്യുന്നതാണ് ഗ്രീന്‍ ഇന്ത്യ ചലഞ്ച്.
Discussion about this post