പുതുതായി ജനിക്കുന്ന കന്നുകുട്ടികളെ ശാസ്ത്രീയമായി പരിപാലിച്ച് ആരോഗ്യവും ഉൽപ്പാദനക്ഷമതയുമുള്ള പശുക്കളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഗോവർദ്ധിനി പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതി പ്രകാരം 30 മാസം വരയോ 12,500 രൂപ സബ്സിഡി ഒരു കിടാവിനു തീരുംവരെയോ, ഏതാണ് ആദ്യം എത്തുന്നത് അതുവരെ 60 മുതൽ 75 കിലോ കാലിത്തീറ്റ എല്ലാമാസവും 50 ശതമാനം നിരക്കിൽ തിരഞ്ഞെടുത്ത ക്ഷീരസംഘങ്ങൾ വഴി കർഷകർക്ക് നൽകുന്നു. പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ താല്പര്യമുള്ള കർഷകർക്ക് കന്നുകുട്ടികൾ ജനിച്ചാലുടനെ പ്രാദേശിക മൃഗാശുപത്രിയിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാം.
Discussion about this post