വേരിന്റെ വളർച്ചയ്ക്കും നല്ല രീതിയിൽ വേര് പിടിക്കുന്നതിനും ഫോസ്ഫറസ് ഏറ്റവും പ്രധാനമാണ്. ഒപ്പും പൂക്കൾ ഉണ്ടാകുന്നതിനും കായ്കൾ പാകമാകുന്നതിനും ധാന്യങ്ങൾ സമയത്ത് വിളയുന്നതിനും ഫോസ്ഫറസ് കൂടിയേതീരൂ. പയറുവർഗവിളകളിൽ വേരിൽ മുഴകൾ ഉണ്ടാകുന്നതിന് ഫോസ്ഫറസ് പ്രധാനമാണ്. അമ്ലത കൂടിയ മണ്ണിലും ജൈവാംശം കുറഞ്ഞ പ്രദേശങ്ങളിലും ഫോസ്ഫോറസിന്റെ അഭാവം കൂടുതലായി കാണപ്പെടുന്നു. പുതു മണ്ണിലും ഫോസ്ഫോറസിന്റെ അഭാവം ഉണ്ടാകാം
അഭാവ ലക്ഷണങ്ങൾ
വേരുകളും ശാഖകളും മുരടിക്കുന്നതാണ് ഫോസ്ഫോറസിന്റെ പ്രധാന അഭാവ ലക്ഷണം. ചെടികൾ ദുർബലമായി വളരുന്നത് കാണാം. ഇലയുടെ അടിഭാഗത്ത് കടും പച്ച അല്ലെങ്കിൽ പർപ്പിൾ നിറമുണ്ടാകും. പൂക്കളും കായ്കളും ഉണ്ടാകുന്നതിന് വളരെയധികം താമസം വരും. ഉണ്ടാകുന്ന കായ്കൾ മൂപ്പെത്താതെ കൊഴിയുകയും ചെയ്യും. ധാന്യ വർഗ്ഗങ്ങളിൽ ചിനപ്പുകൾ കുറയുന്നതാണ് മറ്റൊരു ലക്ഷണം.
പരിഹാരമാർഗ്ഗം
മണ്ണിൽ കുമ്മായം ചേർത്ത് പുളിരസം ക്രമീകരിക്കണം. കമ്പോസ്റ്റ്, ജൈവവളങ്ങൾ എന്നിവചേർത്ത് മണ്ണിലെ ജൈവാംശം വർദ്ധിപ്പിക്കാം. ചാണകം, പിണ്ണാക്കുകൾ, പച്ചില വളങ്ങൾ, ചാരം, വൈക്കോല്, എല്ലുപൊടി എന്നിവ മണ്ണിൽ ചേർത്തു കൊടുക്കാം.ഫോസ്ഫറസ് സോല്യൂബുലൈസിങ് ബാക്ടീരിയ, വാം എന്നീ ജീവാണുക്കളെ ഉപയോഗിച്ച് ഫോസ്ഫറസിന്റെ കുറവ് പരിഹരിക്കാം. റോക്ക് ഫോസ്ഫേറ്റ്, സിംഗിൾ സൂപ്പർ ഫോസ്ഫേറ്റ് തുടങ്ങിയവ ശുപാർശ ചെയ്തിരിക്കുന്ന അളവിൽ അതത് വിളകൾക്ക് ചേർത്തുകൊടുക്കാം.
Discussion about this post