ആലപ്പുഴ ജില്ലയിലെ തണ്ണീർമുക്കത്തെ മൂകാംബിക ഗോശാലയുടെ പ്രവർത്തനം അല്പം വ്യത്യസ്തമാണ്.മറ്റു ഫാമുകളെ വച്ച് താരതമ്യപ്പെടുത്തുമ്പോൾ ഇവിടെ പശുക്കളെ തുറന്നിട്ടു വളർത്തുന്ന ഒരു സമ്പ്രദായമാണ് അവലംബിച്ചിരിക്കുന്നത് മാത്രവുമല്ല പശുക്കൾക്കായി സംഗീതം വച്ച് നൽകുകയും അവരെ മൂക്കയറിടാതെ വളർത്തുകയും ചെയ്യുന്നു.
ഇത്തരത്തിൽ ഒരു സമ്പ്രദായം ഗോശാലയിൽ നടപ്പിലാക്കിയത് ഇതിന്റെ സാരഥി അനൂപിന്റെ ആഗ്രഹത്താലാണ്. മറ്റെല്ലാ ബിസിനസ് തിരക്കുകളിൽ നിന്നും അദ്ദേഹം ഗോശാലയുടെ പ്രവർത്തനത്തിനായി സമയം കണ്ടെത്തുന്നു.
ഇന്നിവിടെ ഇന്ത്യയുടെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും നാടൻ പശുക്കളുണ്ട്. ഭഗവാൻ കൃഷ്ണന് ഏറ്റവും പ്രിയപ്പെട്ട കൃഷ്ണയും, ബാഹുബലിയിലെ താരമായ കാങ്കരജും, ഗുജറാത്തിലെ ഗീറും തുടങ്ങി പല ജനസുകളിൽ ഉള്ള പശുക്കൾ.നാടൻ പശുക്കളിൽ നിന്ന് ലഭ്യമാകുന്ന A2 മിൽക്ക് ആവശ്യക്കാരിലേക്ക് ഇവിടെനിന്ന് വില്പനയും നടത്തുന്നു.
Discussion about this post