ഇന്ത്യൻ കർഷകർക്ക് കൈത്താങ്ങുമായി ഗൂഗിൾ. അഗ്രികൾച്ചറൽ ലാൻഡ്സ്കേപ്പ് അണ്ടർസ്റ്റാൻഡിംഗ് (ALU) എന്ന പേരിൽ എഐ ടൂളാണ് ഗൂഗിൾ ഇന്ത്യ അവതരിപ്പിക്കാനൊരുങ്ങുന്നത്. കൃഷി മെച്ചപ്പെട്ടതാക്കാനായി കർഷകരെ സഹായിക്കുകയാണ് ടൂളിൻ്റെ ലക്ഷ്യം. കാർഷിക വൃത്തി വിശകലനം ചെയ്ത് ഡാറ്റ തയ്യാറാക്കുകയാണ് ഇത് ചെയ്യുക. നിശ്ചിത കാലത്തേകാകും ടൂൾ ഉപകാരപ്രദമാകുക.
ഹൈ റെസല്യൂഷൻ സാറ്റ്ലൈറ്റ് ചിത്രങ്ങളെടുക്കുക, കൃഷിയിടങ്ങളുടെ അതിർത്തി മെഷീൻ ലേണിംഗ് സാങ്കേതികവിദ്യയിലൂടെ നടത്തുക, വരൾച്ചാ മേഖലകൾ കണ്ടെത്തുക, വിപണനം തുടങ്ങിയവയിൽ കർഷകരെ സഹായിക്കുകയാണ് ഗൂഗിൾ ടൂളിൻ്റെ ലക്ഷ്യം.
ബെംഗളൂരുവിൽ നടന്ന ചടങ്ങിലാണ് ഗൂഗിളിൻ്റെ സുപ്രധാന പ്രഖ്യാപനം. ആൻത്രോ കൃഷി ടീമിൻ്റെയും ഡിജിറ്റൽ അഗ്രിസ്റ്റാക്കിൻ്റെയും സഹകരണത്തോടെ ഗൂഗിൾ ക്ലൌഡാണ് ഇത് വികസിപ്പിച്ചത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും റിമോർട്ട് സെൻസിംഗും വഴി ഓരോരുത്തരുടെയും കൃഷിയിടങ്ങൾ അടയാളപ്പെടുത്തുകയും അവരുടെ കൃഷി മെച്ചപ്പെടുത്താനും സബ്സിഡി ഏർപ്പെടുത്താനും ടൂളിന് കഴിയും.
ഗൂഗിളിന് പുറമേ കേന്ദ്ര സർക്കാരും വിളവ് മെച്ചപ്പെടുത്താൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിക്കുന്നുണ്ട്. കിസാൻ-ഇ-മിത്ര എന്ന എഐ ചാറ്റ്ബോട്ടാണ് കേന്ദ്രം അവതരിപ്പിച്ചത്. പിഎം സമ്മാൻ നിധിയുടെയും മറ്റ് സർക്കാർ ആനുകൂല്യങ്ങളെ കുറിച്ചും വിവിധ പദ്ധതികളെ കുറിച്ചും അവബോധം നൽകാൻ ഈ ചാറ്റ്ബോട്ട് സഹായിക്കും. ഇന്ത്യയിലെ പ്രാദേശിക ഭാഷകളിൽ സേവനം ലഭ്യമാകും.
Discussion about this post