Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

ആട് വളർത്തൽ കർഷക സഹകരണ സംഘം രൂപീകരിക്കുന്നു

Agri TV Desk by Agri TV Desk
January 31, 2020
in കൃഷിവാർത്ത
goat farm cooperative society
184
SHARES
Share on FacebookShare on TwitterWhatsApp

തിരുവനന്തപുരം: ആട് വളർത്തൽ ഉപജീവനമാക്കിയ കർഷകരുടെ ക്ഷേമം ലക്ഷ്യമിട്ട് ആടുവളർത്തൽ കർഷക സഹകരണ സംഘവുമായി മൃഗസംരക്ഷണ വകുപ്പ്. ഫെബ്രുവരി നാലിന് മസ്‌ക്കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന കർഷക സംഗമത്തിൽ സംഘത്തിന്റെ രൂപീകരണം നടക്കും.

മൃഗസംരക്ഷണ മേഖലയിൽ മികച്ച പ്രവർത്തനം നടത്തിയ കർഷകരെയും ഉദ്യോഗസ്ഥരെയും ആദരിക്കുന്നതിന് വേണ്ടിയാണ് കർഷക സംഗമം സംഘടിപ്പിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു അധ്യക്ഷത വഹിക്കും.

സംസ്ഥാനതലത്തിൽ 2018 ലെ ഏറ്റവും മികച്ച കർഷകർക്കുള്ള അവാർഡ് ദാനവും വിവിധ ജില്ലാതല പദ്ധതികളുടെ ആനുകൂല്യ വിതരണവും ചടങ്ങിൽ നടക്കുമെന്ന് മന്ത്രി കെ.രാജു പറഞ്ഞു.

മികച്ച ക്ഷീര കർഷകനുള്ള പുരസ്‌കാരത്തിന് കൊല്ലം വെളിയം സ്വദേശി വിനോദ്കുമാർ ടി.സി. അർഹനായി. ഒരു ലക്ഷം രൂപയാണ് പുരസ്‌കാരത്തുക. വാണിജ്യാടിസ്ഥാനത്തിലുള്ള ക്ഷീര കർഷകനായി എറണാകുളം കറുകുറ്റി സ്വദേശി ബിജു ജോസഫ് അർഹനായി. മികച്ച സമ്മിശ്ര കർഷകനായി തൃശ്ശൂർ കിള്ളിമംഗലം, പനച്ചിക്കൽ സ്വദേശി ജോർജ്കുട്ടി പി.ജെ.യും മികച്ച പൗൾട്രി കർഷകനായി കോട്ടയം കുറിച്ചിത്താനം സ്വദേശി പ്രദീപ്കുമാറിനെയും തെരഞ്ഞെടുത്തു. ആലപ്പുഴ സ്വദേശി മായാദേവി എ.എൻ മികച്ച വനിതാ കർഷകയായി. ആലപ്പുഴ, പല്ലന സ്വദേശി ടെൻജിഷ് എ.യാണ് മികച്ച യുവ കർഷകൻ.

ഉദ്യോഗസ്ഥ തലത്തിൽ നൽകുന്ന പുരസ്‌കാരത്തിൽ ജില്ലാ സംരക്ഷണ ഓഫീസർമാരായ ഡോ. മഞ്ചു സെബാസ്റ്റ്യൻ, ഡോ. വി. സുനിൽകുമാർ, ഡോ.എം.കെ. പ്രദീപ്കുമാർ, ഡെപ്യൂട്ടി ഡയറക്ടർമാരായ ഡോ. അംബികാദേവി ജി., ഡോ. അയൂബ് എ. എന്നിവർ അർഹരായി. മികച്ച വെറ്റിനറി ഡോക്ടർ പുരസ്‌കാരത്തിന് ഡോ. ദീപു ഫിലിപ് മാത്യു(വെറ്ററിനറി പോളിക്ലിനിക്, ചെങ്ങന്നൂർ), ഡോ. സജിത്കുമാർ എസ്. (വെറ്ററിനറി ഡിസ്പെൻസറി, കള്ളിക്കാട്) അർഹരായി. എക്സ്റ്റൻഷൻ ഓഫീസർ വിഭാഗത്തിൽ ഡോ. ബീന ഡി. (വെറ്ററിനറി പോളിക്ലിനിക്, കായംകുളം) പുരസ്കാരം നേടി.
ഡോ. തോമസ് ജേക്കബ് (നിരണം ഡക്ക് ഫാം). ഡോ. സജീവ്കുമാർ എസ്. (ജഴ്സിഫാം എക്സ്റ്റൻഷൻ യൂണിറ്റ്, ചെറ്റച്ചൽ) എന്നിവരെ മികച്ച ഫാം ഓഫീസർമാരായി തെരഞ്ഞെടുത്തു.

ഡോ. സുനിത കരുണാകരൻ (തൃശ്ശൂർ ജില്ലാ ലബോറട്ടറി) മികച്ച ലാബ് ഓഫീസർ പുരസ്‌കാരത്തിനർഹയായി. ഫീൽഡ് ഓഫീസർ വിഭാഗത്തിൽ സി.ആർ.ഷാനവാസ് (ഡി.വി.സി.,കോട്ടയം), ഗോവിന്ദൻ റ്റി.ആർ. (എൽ.എം. റ്റി.സി. ആലുവ) എന്നിവരെ തെരഞ്ഞെടുത്തു. ബിജു.എസ്.(വെറ്ററിനറി സബ് സെന്റർ, നിരണം) മികച്ച ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ പുരസ്‌കാരത്തിനർഹനായി.

സംസ്ഥാനത്തെ കന്നുകാലികളുടെ എണ്ണത്തിൽ മൂന്ന് വർഷമായി വർധനവുണ്ടായതായും മന്ത്രി പറഞ്ഞു. ഇൻഷുറൻസ് പരിരക്ഷയ്ക്ക് സർക്കാർ വിഹിതമായി ഒന്നരക്കോടി രൂപ മാറ്റി വെച്ചു. ഗോ സമൃദ്ധി പദ്ധതിയും വായ്പ പലിശയിളവിൽ നൽകിയ ധനസഹായവും കർഷർക്ക് തുണയായതായും മന്ത്രി കൂട്ടിച്ചേർത്തു.

Share184TweetSendShare
Previous Post

ഇടുക്കിയിലെ ചെങ്കുളത്ത് മത്സ്യവിത്തുല്പാദന കേന്ദ്രം

Next Post

കേന്ദ്ര ബജറ്റ് 2020 -കർഷകന് കിട്ടിയത്

Related Posts

Free training is being organized on the topic of value-added products and entrepreneurship opportunities from jackfruit.
കൃഷിവാർത്ത

ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളും സംരംഭകത്വ സാധ്യതകളും  എന്ന വിഷയത്തിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു

Coconut climbing training is provided under the auspices of the Coconut Development Board.
കൃഷിവാർത്ത

തെങ്ങ്‌കയറ്റ തൊഴിൽ ചെയ്യുന്നവർക്ക് നാളികേര വികസന ബോർഡ് നടപ്പാക്കിവരുന്ന കേരസുരക്ഷാ ഇൻഷുറൻസിൽ അംഗമാകാം

കൃഷിവാർത്ത

മണ്ണുത്തി, കമ്മ്യൂണിക്കേഷൻ സെന്ററിൽ “കേക്ക് നിർമ്മാണം” എന്ന വിഷയത്തിൽ പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

Next Post

കേന്ദ്ര ബജറ്റ് 2020 -കർഷകന് കിട്ടിയത്

Discussion about this post

Free training is being organized on the topic of value-added products and entrepreneurship opportunities from jackfruit.

ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളും സംരംഭകത്വ സാധ്യതകളും  എന്ന വിഷയത്തിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു

Coconut climbing training is provided under the auspices of the Coconut Development Board.

തെങ്ങ്‌കയറ്റ തൊഴിൽ ചെയ്യുന്നവർക്ക് നാളികേര വികസന ബോർഡ് നടപ്പാക്കിവരുന്ന കേരസുരക്ഷാ ഇൻഷുറൻസിൽ അംഗമാകാം

ഐടി ജോലി ഉപേക്ഷിച്ച് ഡയറി ബിസിനസ് തുടങ്ങി ; ഇന്ന് ദീപക്കിന്റെ വാർഷിക വരുമാനം ₹ 23 കോടി

മണ്ണുത്തി, കമ്മ്യൂണിക്കേഷൻ സെന്ററിൽ “കേക്ക് നിർമ്മാണം” എന്ന വിഷയത്തിൽ പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

pplications are invited for biofloc fish farming in ponds

ജനകീയമത്സ്യകൃഷിയുടെ ഭാഗമായുള്ള വിവിധ മത്സ്യകൃഷി ഘടകപദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

Various competitions are being organized for school students as part of World Milk Day

ലോക ക്ഷീര ദിനത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

റബ്ബർബോർഡ് റബ്ബറുത്പന്നനിർമാണത്തിൽ മൂന്നു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു

കേരള കാർഷിക സർവ്വകലാശാലയുടെ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

The Fisheries Department has invited applications for various fish farming component projects

മത്സ്യകർഷക അവാർഡിന് അപേക്ഷിക്കാം

Agriculture Minister P Prasad said that the income of farmers should be increased by converting agricultural products into value-added products

സർക്കാർ നേരിട്ട് നെല്ല് സംഭരിക്കുമെന്ന് മന്ത്രി പി പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies