വാടാര്‍മല്ലിയെന്നാല്‍ നമുക്കെല്ലാം ഒരു ഓണപ്പൂവാണല്ലേ. ഓണക്കാലത്ത് പൂക്കളത്തില്‍ സ്ഥാനമുള്ള നല്ല പര്‍പ്പിള്‍ നിറത്തിലുള്ള ഒരു പൂവ്. തോവാളയിലും മറ്റും ഇത് വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യാറുണ്ട്.
ബ്രസീല്‍, പനാമ, ഗ്വാട്ടിമാല തുടങ്ങിയവയാണ് ഇതിന്റെ സ്വദേശമെങ്കിലും ഇന്ന് ലോകമെങ്ങും അലങ്കാരച്ചെടിയായി നട്ടുവളര്‍ത്തുന്ന കുറ്റിച്ചെടിയാണ് വാടാര്‍മല്ലി. വൈലറ്റ്/ പര്‍പ്പിള്‍ നിറത്തിലാണ് പൊതുവെ വാടാര്‍മല്ലി കാണാറുള്ളത്. എന്നാല്‍ ക്രോസ് ബ്രീഡിങ്ങ് നടത്തി പിങ്ക്, ചുവപ്പ്, ഓറഞ്ച്, വെള്ള നിറങ്ങളിലുമുള്ള വാടാര്‍മല്ലി പൂക്കള്‍ ഇപ്പോള്‍ ലഭ്യമാണ്.
വാടാര്‍മല്ലി ഒരു ഉഷ്ണമേഖലാ സസ്യമാണ്. അതുകൊണ്ട് തന്നെ നല്ല തണുപ്പും ഈര്‍പ്പവുമുള്ള കാലാവസ്ഥ ഇവയ്ക്ക് തീരെ അനുയോജ്യമല്ല. ഇത്തരം സാഹചര്യങ്ങളില്‍ ഇലപ്പുള്ളി രോഗം വരാനിടയുണ്ട്. നല്ല സൂര്യപ്രകാശവും നീര്‍വാര്‍ച്ചയുമുള്ള മണ്ണാണ് വാടാര്‍മല്ലിയുടെ വളര്‍ച്ചയ്ക്ക് ഉത്തമം.
വിത്ത് മുളപ്പിച്ച് ഇവ വളര്‍ത്തിയെടുക്കാം. സാധാരണ കാണുന്ന ഇനങ്ങള്‍ രണ്ടടി വരെ ഉയരത്തില്‍ വളരും. അതേസമയം കുള്ളന്‍ ഇനങ്ങളുമുണ്ട്.
Discussion about this post