ജോലിക്കിടയിലുണ്ടായ അപകടം ജീവിതം വീല്‍ചെയറിലാക്കിയപ്പോഴും, ലോക്ഡൗില്‍ ഏക ജീവിതമാര്‍ഗമായ ലോട്ടറി വില്‍പ്പന മുടങ്ങിയപ്പോഴും പത്തനംതിട്ട എഴുമറ്റൂര്‍ ചുഴന സ്വദേശി ഗിരീഷ് തളര്‍ന്നില്ല. പ്രതിസന്ധികളെയെല്ലാം മറികടന്ന് ഗിരീഷ് മത്സ്യക്കൃഷിയിലേക്ക് കടന്നു. സുഭിക്ഷ കേരളം പദ്ധതിയുടെ സഹായംകൂടി ലഭിച്ചതോടെ അത് ഗിരീഷിന് കൂടുതല്‍ ഊര്‍ജം നല്കി.
ഗിരീഷിന്റെ ജീവിതത്തിന് കൂടുതല്‍ കരുത്ത് പകരുന്നത് സഹോദരി ഗീതയും ഭര്‍ത്താവും കുടുംബവുമാണ.് മത്സ്യക്കൃഷിയുടെ മേല്‍നോട്ടവും ഗീതയ്ക്ക് തന്നെയാണ്. ഒപ്പം തന്നാല്‍ കഴിയുന്ന സഹായവുമായി സഹോദരന്റെ കൊച്ചു മകള്‍ സ്വാതിയുമുണ്ട്.
തന്റെ മത്സ്യക്കൃഷി കൂടുതല്‍ വിപുലമാക്കാനുള്ള ആഗ്രഹത്തിലാണ് ഗിരീഷ്. ഒപ്പം കോഴി, കാട വളര്‍ത്തലും ആരംഭിക്കണം. ജീവിത പ്രതിസന്ധികളെ ധൈര്യപൂര്‍വം നേരിട്ട് മുമ്പോട്ട് പോകുന്ന ഗിരീഷിന് കൂടുതല്‍ ഉയര്‍ച്ചയുണ്ടാകട്ടെ എന്ന് നമുക്ക് ആശംസിക്കാം.
Discussion about this post