തിരുവനന്തപുരം: തോടുകളുടെയും കനാലുകളുടെയും ശുചീകരണത്തിന് ഉപയോഗിക്കാവുന്ന റോബോട്ടുമായി ജെൻ റോബോട്ടിക്സ് സ്റ്റാർട്ടപ്പ്. അപകടകരമായ കനാലുകളും തോടുകളുമെല്ലാം ‘വിൽബോർ’ എന്ന് പേരിട്ടിരിക്കുന്ന ഈ റോബോട്ടിനെ ഉപയോഗിച്ച് വൃത്തിയാക്കാനാകും.
മാൻഹോളുകൾ വൃത്തിയാക്കുന്നതിനുള്ള ബൻഡികൂട്ട് റോബോട്ടിലൂടെ ശ്രദ്ധ നേടിയാണ് തിരുവനന്തപുരം കേന്ദ്രമായുള്ള ജെൻ റോബോട്ടിക്സ്. റോവർ ടൈപ്പ് റോബോട്ടാണ് വിൽബോർ. റിമോട്ട് കൊണ്ട് നിയന്ത്രിച്ച് കനാലും തോടുമെല്ലാം വൃത്തിയാക്കാനാകും. സംസ്ഥാന വാട്ടർ അതോറിറ്റിക്ക് വേണ്ടി തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തിൽ ഇത് ഉപയോഗിക്കുന്നുണ്ടെന്ന് ജെൻ റോബോട്ടിക്സ് സി.ഇ.ഒ എം.കെ വിമൽ ഗോവിന്ദ് പറഞ്ഞു.

ഔദ്യോഗികമായി ഈ റോബോട്ടിനെ അവതരിപ്പിച്ചില്ലെങ്കിലും തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുൾപ്പടെ ഓർഡറുകൾ ലഭിച്ചിട്ടുണ്ടെന്നും വിമൽ പറഞ്ഞു. മലേഷ്യയിൽ നിന്നും വിൽബോറിന് ഓർഡർ ലഭിച്ചിരുന്നു. കനാലുകളിലും തോടുകളിലുമുള്ള മാലിന്യം വലിച്ചെടുത്ത് അവ ചെറുരൂപത്തിലേക്ക് മാറ്റാൻ വിൽബോറിന് സാധിക്കും.
Gen Robotics startup introduced robot that can be used for cleaning















Discussion about this post