പശ്ചിമതീര നെടിയ ഇനവും ഗംഗാബോണ്ടവും കൂടി താരതമ്യം ചെയ്തു നോക്കാം. ഒരു നാളികേരത്തില്‍ നിന്നു 160 ഗ്രാം കൊപ്ര ലഭിക്കുമ്പോള്‍ ഗംഗാബോണ്ടത്തില്‍ നിന്നു ലഭിക്കുന്നത് 121 ഗ്രാം കൊപ്ര മാത്രം.
എണ്ണയുടെ ശതമാനം നോക്കിയാലും ഈ വ്യത്യാസം പ്രകടമാണ്. പശ്ചിമ തീര നെടിയ ഇനത്തില്‍ 112 ഗ്രാം എണ്ണ ലഭി ക്കുമ്പോള്‍ ഗംഗാബോണ്ടത്തിനും ഗൗളി ഗാത്രത്തിനും അത് യഥാക്രമം 81 ഗ്രാം ഉം 94 ഗ്രാമമാണ്. കുള്ളന്‍ തെങ്ങുകളുടെ നാളികേരം ഭക്ഷണ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍ ഈ വ്യത്യാസം രുചിയില്‍ വളരെ എളുപ്പത്തില്‍ തിരിച്ചറിയാവുന്നതുമാണ്. എണ്ണയുടെ അളവിലുള്ള വ്യതിയാനം നാളികേരത്തിന്റെ രുചിയിലും പ്രകടമാണ്.
ഒരു വര്‍ഷം കുള്ളന്‍ ഇനങ്ങളായ ഗംഗാബോണ്ടവും ചാവക്കാട് കുറിയ ഓറഞ്ചും ഒരു ടണ്ണില്‍ താഴെ മാത്രം വെളിച്ചെണ്ണ തരുമ്പോള്‍ പശ്ചിമതീര നെടിയ ഇനത്തില്‍ നിന്നും 2 ടണ്ണിലധികം വെളിച്ചെണ്ണ ലഭിക്കുന്നു.
കാണാന്‍ അതീവഭംഗിയാണ് ഗംഗാബോണ്ടം
ഗംഗാബോണ്ടത്തിന്റെ ജന്മദേശം ആന്ധ്രയാണ്. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന പോലെ നമ്മുടെ നാട്ടില്‍ ചാവക്കാടന്‍ ഇനങ്ങള്‍ക്ക് അത്ര സ്വീകാര്യതയില്ല. മറിച്ച് തമിഴ്‌നാട്ടിലും കര്‍ണ്ണാടകത്തിലും കര്‍ഷകര്‍ക്കിടയില്‍ ഗൗളിഗാത്രത്തിന് എപ്പോഴും പ്രിയമേറെയാണ്. അതേസമയം അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പ്രചാരം സിദ്ധിച്ചിട്ടുള്ള ഗംഗാ ബോണ്ടം ആന്ധ്രയില്‍ നിന്നുമുള്ള നാടന്‍ കുറിയ ഇനമാണ്
സാധാരണ 267 മി.ലി. ഇളനീര്‍ വെള്ളം ലഭിക്കുമെന്നതിനാല്‍ തന്നെ ഗംഗാബോണ്ടവും കരിക്കിനു യോജിച്ച തെങ്ങിനമായാണ് കണക്കാക്കപ്പെടുന്നത്.
കാഴ്ചയിലും രുചിയിലും കേമനും, കാണാന്‍ അതീവഭംഗിയുമാണ് ഗംഗാബോണ്ടം തെങ്ങിനത്തിനും തേങ്ങകള്‍ക്കും. കടുത്ത പച്ചനിറത്തില്‍ പപ്പായ പഴത്തിന്റെ ആകൃതിയിലുള്ള കുലകള്‍ കാഴ്ചയില്‍ വശ്യസുന്ദരമാണ്. കുറിയ ഇനത്തില്‍പ്പെട്ട ഈ ഇനം ശാസ്ത്രീയമായി പരിപാലിച്ചാല്‍ നാലു വര്‍ഷത്തിനുള്ളില്‍ കായ്ഫലം തന്നു തുടങ്ങും. എന്നാല്‍ ചെമ്പന്‍ ചെല്ലിയുടെ രൂക്ഷമായ ആക്രമണം ഉറപ്പാണ് താനും.
കുള്ളന്‍ തെങ്ങിനങ്ങളായ ഗംഗാബോണ്ടവും ചാവക്കാട് കുറിയന്‍ ഓറഞ്ചും ഇളനീര്‍ വിപണിയിലെ മിന്നും താരങ്ങളാണ്. എന്നാല്‍ കുള്ളന്‍ തെങ്ങുകള്‍ക്ക് ഏകദേശം 40 വര്‍ഷം വരെയാണ് ആയുസ്സുളളത്. വേഗത്തില്‍ കായ്ഫലം നല്‍കും എന്നല്ലാതെ കൊപ്രയോ വെളിച്ചെണ്ണയോ കൂടുതല്‍ ഉല്‍പാദിപ്പിക്കാന്‍ ഗംഗാബോണ്ടത്തിന് കഴിഞ്ഞെന്ന് വരില്ല.
കേരളത്തിലെ പ്രവചനാതീതമായ കാലാവസ്ഥ വ്യതിയ ജലദൗര്‍ബല്യവും തുടര്‍ച്ചയായി ഉണ്ടാകുന്ന ചെമ്പന്‍ ചെല്ലി ആക്രമണവും ഒരു പരിധിവരെ തടഞ്ഞ് വളരാന്‍ ഒരു പക്ഷേ, നമ്മുടെ നാടന്‍ ഇനങ്ങള്‍ക്ക് സാധിച്ചേക്കും. എന്നാല്‍ കുളളന്‍ ഇനങ്ങള്‍ക്ക് ഇതിനു കഴിയണമെന്നില്ല.
തയ്യാറാക്കിയത്
അനില്‍ മോനിപ്പിള്ളി
Discussion about this post