കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി, വർഗക്കാരായ യുവതീയുവാക്കളുടെ തൊഴിൽസാധ്യത വർധിപ്പിക്കുന്നതിനു ജൂലൈ ഒന്നിന് ആരംഭിക്കുന്ന ഒരു വർഷ ദൈർഘ്യമുള്ള സൗജന്യ പരിശീലന പരിപാടിയിലേക്ക് പട്ടികജാതി, വർഗക്കാരായ യുവതീയുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരത്താണ് കോഴ്സ് നടത്തുന്നത്. ടൈപ്പ്റൈറ്റിങ്, ഷോർട്ട്ഹാൻഡ്, കമ്പ്യൂട്ടർ, ഇംഗ്ലീഷ്, കണക്ക്, പൊതുവിജ്ഞാനം എന്നീ വിഷയങ്ങളിലാണ് പരിശീലനം.
പ്രതിമാസം 1000 രൂപ സ്റ്റൈപ്പന്റും മറ്റു പഠനസാമഗ്രികളും സൗജന്യമായി നൽകും. ജൂലൈ 1ന് 18നും 27 വയസിനും ഇടയിൽ പ്രായമുള്ള 12-ാം ക്ലാസോ അതിനു മുകളിലോ പാസായവരും വാർഷിക വരുമാനം മൂന്നു ലക്ഷത്തിൽ കവിയാത്തവരുമായവർക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സി, പ്ലസ്ടു, വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, എംപ്ലോയ്മെന്റ് കാർഡ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, വോട്ടർ കാർഡ് / ഡ്രൈവിംഗ് ലൈസൻസ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പി സഹിതം ഈ കേന്ദ്രത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0471 2332113 / 8304009409.
Discussion about this post