ജലാശയങ്ങളില്‍ മീന്‍ നീന്തി നടക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ മീന്‍കട നീന്തി നടക്കുന്നു എന്ന് കേട്ടാലോ? കുമരകം കരിയില്‍പാലത്തിന് സമീപമാണ് വിനിതയുടെയും ശ്യാമയുടെയും ഉടമസ്ഥതയിലുള്ള ധനശ്രീ പച്ചമീന്‍കടയെന്ന വെള്ളത്തില്‍ പൊങ്ങിനില്‍ക്കുന്ന മീന്‍കടയുള്ളത്.
വെള്ളത്താല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്ത് സ്റ്റാള്‍ തുടങ്ങാന്‍ സ്ഥല ലഭ്യത ഒരുപ്രശ്‌നമായപ്പോള്‍ വിനിതയുടെ ഭര്‍ത്താവ് ധനേഷും ശ്യാമയുടെ ഭര്‍ത്താവ് ശ്രീജിത്തും ഇങ്ങനെ ഒരു ആശയത്തെ കുറിച്ച് ആലോചിച്ചത്.
ഫിഷറീസ് വകുപ്പിന്റെ തീരമൈത്രി പദ്ധതിയുടെ സഹായത്തോടെ 2018ല്‍ ആണ് ധനശ്രീ പച്ചമീന്‍ കടയുടെ ആദ്യ സ്റ്റാള്‍ തുറന്നത്. ഇപ്പോള്‍ ഈ പദ്ധതിയില്‍ തന്നെ ലഭിച്ച തുടര്‍ സഹായമായ ഒരു ലക്ഷം രൂപ പലിശരഹിത വായ്പയില്‍ ആണ് ഇവര്‍ ഫ്‌ളോട്ടിംഗ് സ്റ്റാളിന് തുടക്കമിട്ടത്. ഡ്രമ്മുകളും ജിഐ പൈപ്പുകളും മെറ്റല്‍ ഷീറ്റുകളും ഉപയോഗിച്ചാണ് ഒഴുകുന്ന മീന്‍കടയുടെ നിര്‍മ്മാണം.
കായല്‍മത്സ്യങ്ങളെ കൂടാതെ മറ്റു മത്സ്യങ്ങളും ചിക്കനും ധനശ്രീ സ്റ്റാളില്‍ ലഭ്യമാണ്. കൂടുതല്‍ വ്യത്യസ്തമായ സംരംഭങ്ങളുമായി വിനിതയും ശ്യാമയും കൂടുതല്‍ മുന്നേറട്ടെയെന്ന് എന്ന് ആശംസിക്കുന്നു.
Discussion about this post