തിരുവനന്തപുരം: കേരള തീരത്ത് മത്തി ചാകരയെന്ന് പ്രവചനം. ട്രോളിങ് നിരോധനം അവസാനിച്ചതോടെ ബോട്ടുകൾ മത്സ്യബന്ധനത്തിനിറങ്ങി തുടങ്ങി.
കിലോയ്ക്ക് 400 രൂപ വരെ നല്‍കിയാണ് ചില ദിവസങ്ങളില്‍ മലയാളി മത്തി മീന്‍ വാങ്ങിയത്.യന്ത്ര ബോട്ടുകള്‍ കടലില്‍ പോകുന്നതോടെ തീരത്തേക്ക് കൂടുതല്‍ മീനെത്തുകയും വില കുത്തനെ കുറയുമെന്നാണ് പ്രതീക്ഷ. കേരള തീരത്ത് വലിയ രീതിയില്‍ മത്തിയുടെ സാന്നിദ്ധ്യമുണ്ടെന്നും ചാകര പ്രതീക്ഷിക്കാമെന്നുമാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
ചെമ്മീന്‍ കയറ്റുമതി പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ പൂവാലന്‍ ചെമ്മീന്‍ ഉള്‍പ്പെടെയുള്ള കയറ്റുമതി മത്സ്യങ്ങള്‍ക്കും വില കുറയുമെന്നും ഇപ്പോഴുള്ളതില്‍ കൂടുതല്‍ കിട്ടിയേക്കാം. കേരള, കര്‍ണാടക തീരത്തേക്കാകും മത്തി പോലുള്ള മീനുകൾ അടുക്കുകയെന്നാണ് വിലയിരുത്തൽ.
സമുദ്ര ഉപരിതലത്തിലെ കുറഞ്ഞ താപനിലയാണ് ചാകരയ്ക്ക് പിന്നിലെന്നാണ് അനുമാനം. എല്‍നിനോ പ്രതിഭാസം മൂലം കടലിലെ മറ്റ് ഭാഗങ്ങള്‍ ചൂടുപിടിച്ചപ്പോള്‍ താരതമ്യേന ചൂടുകുറഞ്ഞ കേരള തീരത്തേക്ക് ഇവ കൂട്ടത്തോടെ എത്തുമെന്നാണ് കരുതുന്നത്.
The sardines will be abundant in the Kerala coast. With the end of the ban on trolling, the boats started fishing.
Discussion about this post