കൂണ്‍ഗ്രാമങ്ങള്‍ നിര്‍മിക്കാന്‍ ധനസഹായം നല്‍കുന്നു. സംസ്ഥാന ഹോള്‍ട്ടികള്‍ച്ചര്‍ മിഷന്‍ രാഷ്ട്രീയ കൃഷി യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാകും ധനസഹായം ലഭ്യമാക്കുക. 100 ചെറുകിട കൂണ്‍ ഉത്പാദന യൂണിറ്റുകൾ,2 വന്‍കിട കൂണ്‍ ഉത്പാദന യൂണിറ്റുകൾ,ഒരു കൂണ്‍ വിത്തുല്‍പ്പാദന യൂണിറ്റ്, 3 കൂണ്‍ സംസ്‌കരണ യൂണിറ്റുകൾ,2 പായ്ക്ക് ഹൗസുകൾ,10 കമ്പോസ്റ്റ് ഉല്‍പ്പാദന യൂണിറ്റുകളും ചേര്‍ന്നതാണ് ഒരു സമഗ്ര കൂണ്‍ ഗ്രാമം.

ഇത്തരം 100 കൂണ്‍ ഗ്രാമങ്ങള്‍ സ്ഥാപിക്കുകയാണ് ഹോള്‍ട്ടികള്‍ച്ചര്‍ മിഷൻ്റെ ലക്ഷ്യം. ചെറുകിട കൂണ്‍ ഉത്പാദന യൂണിറ്റ്, വന്‍കിട കൂണ്‍ ഉത്പാദന യൂണിറ്റ്, കൂണ്‍ വിത്തുല്‍പാദന യൂണിറ്റ് എന്നിവയ്ക്ക് 40 ശതമാനം നിരക്കിലും കമ്പോസ്റ്റ് ഉത്പാദന യൂണിറ്റ്, പായ്ക്ക് ഹൗസ് യൂണിറ്റ്, കൂണ്‍ സംസ്‌കരണ യൂണിറ്റ് എന്നിവയ്ക്ക് 50 ശതമനം നിരക്കിലും സബ്‌സിഡി നല്‍കുന്നതയിരിക്കും.
പദ്ധതിക്കായുള്ള അപേക്ഷകള്‍ AIMS Portal മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജില്ലാ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.
financial aid to form koon gramam















Discussion about this post