പച്ചക്കറികളും ചെടികളും എളുപ്പത്തില്‍ പൂക്കാനും കായ്ക്കാനും ഒരു ജൈവ വളക്കൂട്ടുണ്ട്. മോരും ശര്‍ക്കരയും ചേര്‍ത്തുള്ളൊരു വളക്കൂട്ടാണിത്. രാവിലെ കടഞ്ഞെടുത്ത മോരാണ് വളം തയ്യാറാക്കാന്‍ ആവശ്യം.
മണ്‍കുടത്തിലാണ് വളക്കൂട്ട് തയ്യാറാക്കേണ്ട്ത്. അതിലാകുമ്പോള്‍ സൂക്ഷ്മമൂലകങ്ങള്‍ നഷ്ടപ്പെട്ടുപോകില്ല. ഒരു ലിറ്റര്‍ മോര് മണ്‍കലത്തിലേക്ക് ഒഴിക്കുക. ഒരു ഉണ്ട ശര്‍ക്കര മോരിലേക്ക് ഇറക്കിവെക്കുക. അതിന് ശേഷം കുടം സൂര്യപ്രകാശം കടക്കാത്ത വിധത്തില്‍ മൂടിക്കെട്ടിവെക്കുക.
വളക്കൂട്ട് മൂന്നോ നാലോ ദിവസം വെക്കുക. ശര്‍ക്കര അതില്‍ അലിഞ്ഞുചേര്‍ന്നാല്‍ വളക്കൂട്ട് തയ്യാറായി. രണ്ട് ദിവസം കൂടുമ്പോള്‍ ഇളക്കികൊടുത്താല്‍ മതി.
വലിയ ചെടികള്‍ക്ക് ഇതില്‍ നിന്ന് 15 എംഎല്‍ എടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് വെച്ച ശേഷം വളം നല്‍കാം.
ചെറിയ ചെടിയാണെങ്കില്‍ 10 എംഎല്‍ വെള്ളത്തില്‍ ലയിപ്പിച്ച് സ്േ്രപ ചെയ്തുനല്‍കാം.
വേനല്‍ക്കാലത്ത് വളം നല്‍കിയ ശേഷം പുതയിടാന്‍ ശ്രദ്ധിക്കണം. ഇതിന്റെ മണം കാരണം പ്രാണികള്‍ ചെടികള്‍ക്കടുത്തേക്ക് അടുക്കില്ല.
Discussion about this post