കൃഷിയിലേക്കിറങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്. ഓരോ ചെടിയും നട്ടുപിടിപ്പിക്കേണ്ട സമയം ഏതെന്ന് മനസിലാക്കണം. നമ്മുടെ സൗകര്യത്തിനല്ല ചെടികള്‍ നടേണ്ടത്. മറിച്ച് ഓരോ കാലത്തും നടാന്‍ പറ്റിയ ചെടികള്‍ തെരഞ്ഞെടുക്കണം.
പച്ചക്കറികള്‍ മിക്കതും കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയമാണ് ജനുവരി. തക്കാളി, വെണ്ട, പാവല്‍, പടവലം, ചീര എന്നിവയുടെ കൃഷിക്ക് ഉത്തമം.
ചേമ്പും ചേനയും നടാന്‍ പറ്റിയ സമയമാണ് ഫെബ്രുവരി. മാര്‍ച്ചില്‍ വെള്ളരി നടാം. ഒന്നര മാസംകൊണ്ട് വിളവെടുക്കാറാകും. മാര്‍ച്ച് തുടക്കത്തില്‍ തന്നെ നട്ടാല്‍ ഏപ്രിലില്‍ വിഷുവാകുമ്പോഴേക്കും വിളവെടുക്കാമെന്ന് സാരം.
ഏപ്രില്‍ മാസത്തില്‍ ഇഞ്ചി, കുരുമുളക്, മഞ്ഞള്‍ എന്നിവയുടെ കൃഷിയ്ക്ക് അനുയോജ്യമായ സമയമാണ്.
വാഴ, കാച്ചില്‍, നനക്കിഴങ്ങ് എന്നിവ മേയ് മാസത്തിലും വെണ്ട, പച്ചമുളക്, വഴുതന എന്നിവ ജൂണ്‍ മാസത്തിലും നട്ടുവളര്‍ത്താന്‍ തുടങ്ങാം.
പയര്‍ ചോളം, മുത്താറി എന്നിവയുടെ കൃഷി പറ്റിയ സമയമാണ് ജൂലൈ. മഴ ശക്തമാകുന്നതോടെ ചെയ്യാന്‍ കഴിയുന്ന കൃഷിയാണിത്. വാഴയും ചോളവും ഓഗസ്റ്റിലും നട്ടുപിടിപ്പിക്കാം.
പച്ചക്കറി, നെല്ല്, കൈതച്ചക്ക എന്നിവയുടെ കൃഷിയ്ക്ക് ഉത്തമമായ മാസമാണ് സെപ്തംബര്‍. ഒക്ടോബറില്‍ കാബേജ്, ബീറ്റ്‌റൂട്ട്, കാരറ്റ്, കോളിഫ്‌ളവര്‍ എന്നിവയില്‍ ഒരു കൈ നോക്കാം.അതായത് ശീതകാല പച്ചക്കറികള്‍ക്ക് അനുയോജ്യമായ സമയമാണ് ഒക്ടോബര്‍.
നവംബര്‍ മാസത്തില്‍ ചേന, ചേമ്പ എന്നിവയുടെയും ഡിസംബറില്‍ വന്‍പയര്‍, എള്ള്, റാഗി എന്നിവയുടെയും കൃഷി ആരംഭിക്കാവുന്നതാണ്.
Discussion about this post