ഫാം ഫ്രഷ് ഫിഷ് ഫാമിലെത്തിയാൽ രണ്ടുണ്ട് കാര്യം. വിഷരഹിതമായ മീൻ സ്വയം ചൂണ്ടയിട്ട് പിടിക്കാം. ഒപ്പം പിടിച്ച മീനുകളെ ഇവിടെ നിന്ന് തന്നെ വൃത്തിയാക്കി ലഭിക്കുകയും ചെയ്യും. കരിമീനും കൊഞ്ചും ഗിഫ്റ്റ് തിലാപ്പിയയുമെല്ലാം രണ്ട് ഏക്കറോളം വിസ്തൃതിയുള്ള ഫാമിൽ സുലഭം. കാക്കനാടിന് സമീപം തെങ്ങോട് എന്ന സ്ഥലത്താണ് ഫാം ഫ്രഷ് ഫിഷ് ഫാം പ്രവർത്തിക്കുന്നത്. ഫാമിന്റെ ഉടമയായ പൗലോസ് കെ ജോർജിന് മീൻ വളർത്തൽ ചെറുപ്പം മുതൽ തന്നെ ഹോബിയാണ്. റിയൽ എസ്റ്റേറ്റ് ബിൽഡർ ആയ പൗലോസ് വിനോദത്തിനും സ്വന്തം സന്തോഷത്തിനും വേണ്ടിയാണ് ഫിഷ് ഫാം ആരംഭിച്ചത്. പരീക്ഷണങ്ങൾ വിജയമായതോടെ കൃഷി വ്യാപിപ്പിച്ചു. ആളുകൾ കുടുംബമായി ഫാമിലെത്തി സമയം ചിലവഴിക്കുകയും നല്ല അഭിപ്രായം പറയാൻ തുടങ്ങുകയും ചെയ്തതോടെ പൗലോസിന് മത്സ്യകൃഷിയിൽ കൂടുതൽ ഉത്സാഹമായി. ഫാം ഫ്രഷ് ഫിഷ് ഫാമിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോ കാണാം.
Discussion about this post