കൊച്ചി: ജില്ലയിൽ മത്സ്യ കർഷക മിത്രം പദ്ധതിയിലേക്ക് ഫിഷറീസ് വകുപ്പ് അപേക്ഷകൾ ക്ഷണിക്കുന്നു. എറണാകുളം ജില്ലയിലെ ഫിഷറീസ് വകുപ്പിന്റെആഭിമുഖ്യത്തിൽ മത്സ്യ കർഷക മിത്രം എന്ന പേരിൽ തൊഴിൽ സേന രൂപീകരിക്കാനാണ് പദ്ധതി.
കൊച്ചി, കണ്ടക്കടവ്, പറവൂർ , ഞാറയ്ക്കൽ, ആലുവ, കോതമംഗലം എന്നിങ്ങനെ ജില്ലയെ യൂണിറ്റുകൾ തിരിച്ച് ആറ് കർഷക മിത്രം യൂണിറ്റ് ആരംഭിക്കും. ഒരു യൂണിറ്റിൽ 10 മുതൽ 25 വരെ പ്രവർത്തകരുണ്ടാകും. ഓരോ യൂണിറ്റിലും ഒരു ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും ലഭ്യമാക്കും.
ഗ്രൂപ്പ് അംഗങ്ങൾക്ക് ജലകൃഷിക്ക് ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുള്ള ജലാശയങ്ങൾ, മറ്റ് സംവിധാനങ്ങൾ തുടങ്ങിയവ നിർമിക്കുന്നതിനോ സജ്ജീകരിക്കുന്നതിനോ പ്രവർത്തിക്കുന്നതിനോവുള്ള വിദഗ്ധ പരിശീലനങ്ങളും നൽകും.
ഇത്ര യൂണിറ്റുകൾ ഏറ്റെടുത്ത് പ്രവർത്തിപ്പിക്കാൻ തൽപരരായ ഗ്രൂപ്പുകൾക്ക് കേരളഹൈക്കോടതി സമീപമുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം (മേഖല ) , എറണാകുളം, ഫിഷറീസ് കോംപ്ലക്സ് , സലിം അലി റോഡ് , എറണാകുളം, പിൻ 68 20 18 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ് . പാസ്പോർട്ട് സൈസ് ഫോട്ടോ , ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, എന്നിവയുടെ കോപ്പി, മത്സ്യകൃഷി മേഖലയിലെ മുൻപരിചയം / പരിശീലനം എന്നിവയുടെ സർട്ടിഫിക്കറ്റ് കോപ്പി എന്നിവ സഹിതം വെള്ളപേപ്പറിൽ അപേക്ഷിക്കണം .
Discussion about this post