ചെന്നൈ ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയുടെ (ഐഎംയു) വിശാഖപട്ടണം ക്യാമ്പസിലെ സ്കൂൾ ഓഫ് നേവൽ ആർക്കിടെക്ചർ ആൻഡ് ഓഷ്യൻ എഞ്ചിനീയറിംഗ് നടത്തുന്ന, രണ്ട് വർഷം എം.ടെക് എൻവയൺമെൻ്റൽ എഞ്ചിനീയറിംഗ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
അംഗീകൃത സർവകലാശാലയിൽ നിന്നും മൊത്തം 60 ശതമാനം മാർക്കോടെയും പട്ടിക വിഭാഗക്കാർക്ക് 55 ശതമാനം മാർക്കോടെയും ഏതെങ്കിലും ബ്രാഞ്ചിലെ നാലു വർഷ എഞ്ചിനീയറിംഗ് ബിരുദമാണ് യോഗ്യത. ഗേറ്റ് 2024/2023, സിയുഇടി, പിജി-2023/2024, ഐഎംയുസിഇടി 2024/2023 സ്കോർ പരിഗണിച്ചായിരിക്കും പ്രവേശനം. തിരഞ്ഞെടുക്കപ്പെടുന്നവർ രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണറിൽ നിന്ന് ഫിസിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകണം.
ജൂലൈ 20 വരെ അപേക്ഷിക്കാവുന്നതാണ്. ഗേറ്റ് യോഗ്യതയുള്ളവർക്ക് വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ സ്റ്റൈപൻഡ് നൽകും. കൂടുതൽ വിവരങ്ങൾക്ക് www.imu.edu.in, imunew/admissions-2024-25- ൽ ലഭ്യമാണ്.
environmental engineering in imu















Discussion about this post