Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

പച്ചപ്പ് തേടി.. സംസ്ഥാനത്ത് 1,000 പച്ചത്തുരുത്തുകൾ കൂടി; പരിസ്ഥിതി ദിനത്തിൽ ബൃഹത്ത് കാമ്പയിന് തുടക്കമാകും

Agri TV Desk by Agri TV Desk
June 5, 2024
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

തിരുവനന്തപുരം: പച്ചത്തുരുത്തുകളുടെ വ്യാപനത്തിനൊരുങ്ങി ഹരിത കേരളം മിഷൻ. ബൃഹത് കാമ്പയിന് ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തിൽ തുടക്കമാകും. ഇതിന്റെ ഭാഗമായി 1000-ത്തിലധികം പച്ചത്തുരുത്തുകൾ കൂടി പുതിയതായി ആരംഭിക്കും. ഒരു ഗ്രാമപഞ്ചായത്ത്-നഗരസഭയിൽ ഒന്നു വീതം എന്ന തോതിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പച്ചത്തുരുത്തിനായി തൈകൾ നടും.

പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങളിൽ ഹരിത കേരളം മിഷന്റെ ബൃഹത്ത് പദ്ധതിയാണ് പച്ചത്തുരുത്ത്. ജൈവ വൈവിധ്യം ഉറപ്പാക്കി കൂട്ടമായി തൈകൾ നട്ടുവളർത്തുന്ന പദ്ധതിയാണ് ഇത്. പരിസ്ഥിതി സമ്പത്ത് കാത്തു പരിപാലിക്കുന്നതിൽ പദ്ധതി നിർണായക പങ്ക് വഹിക്കുന്നു. ഒഴിഞ്ഞുകിടക്കുന്ന സർക്കാർ ഭൂമി, മാലിന്യകേന്ദ്രങ്ങളായി മാറിയ പൊതു ഇടങ്ങൾ, തരിശുഭൂമി തുടങ്ങിയവ കണ്ടെത്തിയാണ് പച്ചത്തുരുത്ത് പദ്ധതി ആവിഷ്കരിക്കുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി എന്നിവയുടെ സേവനം കൂടി പ്രയോജനപ്പെടുത്തുന്നുണ്ട്. അഞ്ചു വർഷം പിന്നിടുമ്പോൾ പദ്ധതിയിലൂടെ സംസ്ഥാനത്ത് പച്ചപ്പ് പരത്തുകയാണ് ലക്ഷ്യം വയ്ക്കുന്നത്. ഇതു വരെ വിവിധയിടങ്ങളിലായി 850 ഏക്കർ വിസ്തൃതിയിൽ 2,950 പച്ചത്തുരുത്തുകൾ ഹരിതകേരളം മിഷൻ വച്ചുപിടിപ്പിച്ചിട്ടുണ്ട്.

സംസ്ഥാനമൊട്ടാകെ പരിസ്ഥിതി ദിനത്തിൽ പുതിയ കാമ്പയിന് തുടക്കമാകും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജൂൺ 5 പരിസ്ഥിതി ദിനത്തിൽ എല്ലാ ജില്ലകളിലും നടക്കും. മന്ത്രിമാർ,എം.എൽ.എ മാർ,ജില്ലാ കളക്ടർമാർ,ജനപ്രതിനിധികൾ എന്നിവർ വിവിധ സ്ഥലങ്ങളിൽ പച്ചത്തുരുത്തുകളിൽ വൃക്ഷത്തെ നട്ടു കൊണ്ട് പരിപാടികളുടെ ഭാഗമാകും.

തലസ്ഥാനത്ത് മാണിക്കൽ ഗ്രാമപഞ്ചായത്തിൽ കാവോരം വീഥിയിൽ മന്ത്രി ജി ആർ അനിൽ പച്ചത്തുരുത്ത് ജില്ലാതല ഉദ്ഘാടനം വൃക്ഷ തൈ നട്ട് നിർവഹിക്കും. പത്തനംതിട്ട ജില്ല റാന്നി ഗ്രാമപഞ്ചായത്തിൽ പരമ്പരാഗത തിരുവാഭരണ പാതയിൽ അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ. കോട്ടയം കുമരകം എൽ.പി സ്‌കൂളിൽ മന്ത്രി വി.എൻ.വാസവൻ പച്ചത്തുരുത്തിൽ വൃക്ഷ തൈ നടും. ഇടുക്കി അറക്കുളം ഗ്രാമപഞ്ചായത്തിൽ അറക്കുളം പിഎച്ച്സിക്ക് സമീപം ജില്ലാ കളക്ടർ ഷീബ ജോർജ് ഉദ്ഘാടനം നിർവഹിക്കും.

Tags: Environment day
ShareTweetSendShare
Previous Post

മാർക്കറ്റിലെ മല്ലിയില ഇനി വേണ്ട; വിഷരഹിതമായി വീട്ടിൽ കൃഷി ചെയ്യാം

Next Post

പച്ചക്കറി കൃഷി നടത്തുന്നവരാണോ? ഈ കീടങ്ങളെ കരുതിയിരിക്കണം, ഒപ്പം പ്രതിരോധവും

Related Posts

കൃഷിവാർത്ത

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

ai generated
കൃഷിവാർത്ത

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

കൃഷിവാർത്ത

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

Next Post

പച്ചക്കറി കൃഷി നടത്തുന്നവരാണോ? ഈ കീടങ്ങളെ കരുതിയിരിക്കണം, ഒപ്പം പ്രതിരോധവും

Discussion about this post

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies