പാറപ്പുറത്തും വളരെ മനോഹരമായി ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യാമെന്ന് തെളിയിച്ചിരിക്കുകയാണ് പത്തനംതിട്ട കോട്ടങ്ങൽ സ്വദേശി പി.എം ഗിരീഷ്. അര ഏക്കറോളം വരുന്ന ഭൂമിയിൽ വ്യത്യസ്ത തരം ഡ്രാഗൺ ഫ്രൂട്ട് കൃഷി പരീക്ഷണ അടിസ്ഥാനത്തിൽ കൃഷി ചെയ്ത് മികച്ച നേട്ടം കൊയ്യുകയാണ് ഈ കർഷകൻ. അധികവളമോ അധിക പരിചരണമോ ഇല്ലാതെ തന്നെ മികച്ച ലാഭമാണ് ഈ കൃഷിയിൽ നിന്ന് ലഭിക്കുന്നതെന്നാണ് ഗിരീഷിന്റെ പക്ഷം.
പരമ്പരാഗതമായി കൃഷി ചെയ്തിരുന്ന പാറപ്പുറത്ത് പരീക്ഷണമെന്നോണം ഒരു തൈ നടായിരുന്നു തുടക്കം. ആദ്യം നട്ട തൈയിൽ നിന്ന് മികച്ച വിളവ് കിട്ടിയതോടെ നൂറിലധികം തൈകൾ നട്ടു. പാറപ്പുറത്ത് മണ്ണുകൊണ്ടുള്ള തിട്ട ഉണ്ടാക്കി കോൺക്രീറ്റ് തൂണുകൾ നാട്ടിയാണ് കൃഷി ചെയ്യുന്നത്. ബയോഗ്യാസ് സ്ലറിയും ചാണകവും മാത്രമാണ് വളമായി നൽകുന്നത്. വിളവ് മുതൽ വിപണനം വരെയുള്ള എല്ലാ കാര്യങ്ങളും ഈ കർഷകൻ ഒറ്റയ്ക്ക് തന്നെയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ മികച്ച ലാഭവും നേടുന്നുണ്ടെന്ന് ഗിരീഷ് പറയുന്നു.
ഇപ്പോൾ ഡ്രാഗൺ ഫ്രൂട്ട് വാങ്ങാനും കാണാനുമായി നിരവധി പേരാണ് കൃഷിയിടത്തിലേക്ക് എത്തുന്നത്. പ്രാദേശികമായി വില്പന നടത്തിയാണ് വരുമാനം നേടുന്നത്. ഇനി ഡ്രാഗൺ ഫ്രൂട്ട് എക്സ്പോർട്ട് ചെയ്യാനുള്ള ശ്രമത്തിലാണ് ഈ കർഷകൻ
Discussion about this post