ഇംഗ്ലണ്ടിലെ ഏറ്റവും വലിയ മുന്തിരിത്തോട്ടങ്ങളിലൊന്നാണ് ഡെന്‍ബീസ് വൈന്‍ എസ്‌റ്റേറ്റ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു മുന്തിരിത്തോട്ടമാണിത്.
പതിനാറാം നൂറ്റാണ്ടില്‍ ഒരു എസ്റ്റേറ്റ് ഉടമയായിരുന്ന ജോണ്‍ ഡെന്‍ബിയുടെ പേരില്‍ നിന്നാണ് ഈ മുന്തിരിത്തോട്ടത്തിന് ഡെന്‍ബീസ് വൈന്‍ എസ്‌റ്റേറ്റ് എന്ന പേര് ലഭിച്ചത്. 265 ഏക്കറിലാണ് ഈ തോട്ടം സ്ഥിതി ചെയ്യുന്നത്. നാലായിട്ടാണ് ഇവിടെ മുന്തിരിത്തോട്ടം തിരിച്ചിരിക്കുന്നത്. നാലിലും വ്യത്യസ്തയിനം മുന്തിരികളാണ് കൃഷി ചെയ്തിട്ടുള്ളത്.
നമ്മുടെ നാട്ടില്‍ പന്തല്‍ പോലെയാണ് സാധാരാണ മുന്തിരി കൃഷി ചെയ്യാറുള്ളത്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി ഈ തോട്ടത്തില്‍ വേലി നിര്‍മ്മിച്ച് അതിലേക്കാണ് മുന്തിരിവള്ളി കയറ്റി വിടുന്നത്. ജനങ്ങള്‍ക്ക് നടന്ന് കണ്ട് മുന്തിരി പറിച്ച് കഴിക്കാനുള്ള അവസരം ഇവിടെ ഒരുക്കിയിട്ടുണ്ട്. ടിക്കറ്റെടുക്കേണ്ട ആവശ്യമില്ല.
കാല്‍സ്യം അടങ്ങിയ ചോക്കി മണ്ണാണ് ഇവിടത്തെ മുന്തിരികൃഷിയുടെ വളര്‍ച്ചയിലെ പ്രധാന ഘടകം. തോട്ടത്തിലെ മറ്റൊരു പ്രത്യേകത ഇവിടെയൊരു വൈന്‍ ഷോപ്പുണ്ട്. കൂടാതെ വ്യത്യസ്തയിനം പച്ചക്കറികളുടെ ഫാം ഷോപ്പുമുണ്ട്. വിവിധ നിറങ്ങളിലും രൂപങ്ങളിലുമുള്ള തക്കാളി അടക്കം നിരവധി പച്ചക്കറികള്‍ ഇവിടെ ലഭിക്കും.
Discussion about this post