ഒരൽപ്പം ശ്രദ്ധയോടെ കൃഷി ചെയ്താൽ വാഴക്കൃഷിയിൽ നിന്ന് ലാഭം കൊയ്യാം. കുല വെട്ടാനായി വാഴക്കൃഷി എന്നതിലുപരി പിണ്ടിയും വാഴയിലയും വാഴച്ചുണ്ടും വിപണിയിൽ എളുപ്പത്തിൽ വിറ്റഴിക്കാവുന്നതാണ്.

സദ്യയ്ക്ക് ഇല ലഭിക്കാൻ ഇല്ലാത്തതോടെ പലരും ‘പേപ്പർ വാഴയിലേക്ക്’ തിരിഞ്ഞിരിക്കുകയാണ്. എന്നാൽ ഒരു വാഴയിൽ നിന്ന് രണ്ടാഴ്ച കൂടുമ്പോൾ നാല് തൂശനില കിട്ടും. ഒരിലയ്ക്ക് നാല് മുതൽ അഞ്ച് രൂപ വരെ ലഭിക്കും. അതായത്, രണ്ടാഴ്ച കൂടുമ്പോൾ 1600 മുതൽ 2000 രൂപ വരെ ലഭിക്കുമെന്ന് ചുരുക്കം. ഇല മുറിക്കുന്നത് കൊണ്ട് വാഴയുടെ വളർച്ചയെ ബാധിക്കില്ലെന്നതും ഗുണമാണ്.
പിണ്ടി, പൂവ് എന്നിവയ്ക്കും വിപണിയിൽ ആവശ്യക്കാരേറെയാണ്. പിണ്ടി അച്ചാറിന് പ്രിയമേറുകയാണ്. വാഴത്തട നാല്ക്കാലികൾക്ക് തീറ്റയാക്കാം.
Demand for banana leaves is increasing















Discussion about this post