സാമ്പത്തിക വർഷത്തിൻ്റെ ആദ്യപാദത്തിൽ ഇന്ത്യയുടെ കാർഷിക കയറ്റുമതിയിൽ വൻ ഇടിവ്. മൂന്ന് ശതമാനത്തിൻ്റെ ഇടിവ് രേഖപ്പെടുത്തി കയറ്റുമതി 5.88 ബില്യൺ ഡോളറായി കുറഞ്ഞു. ആറ് മാസത്തിനുള്ളിൽ ഈ ഇടിവ് മറികടക്കാനാകുമെന്ന് സർക്കാർ അറിയിച്ചു.
ഇന്ത്യ ഏർപ്പെടുത്തിയ ബസ്മതി ഇതര ഉൾപ്പടെയുള്ള ചില ധാന്യങ്ങളുടെ കയറ്റുമതി നിയന്ത്രണങ്ങളും അരി കയറ്റുമതി പരിമിതപ്പെടുത്തിയിരുന്നു. ഈ വർഷം ജൂണിൽ അവസാനിച്ച പാദത്തിൽ ഇന്ത്യയുടെ അരി കയറ്റുമതിയിൽ 0.46 ശതമാനത്തിൻ്റെ കുറവാണുണ്ടായത്. 2.8 ബില്യൺ ഡോളറിൻ്റെ കയറ്റുമതിയാണ് രേഖപ്പെടുത്തിയത്.
ചോളം ഉത്പാദനം കൂടിയെങ്കിലും പ്രാദേശിക വില രാജ്യാന്തര വിലയേക്കാൾ കൂടുതലായതിനാൽ ചോളത്തിൻ്റെ കയറ്റുമതി മന്ദഗതിയിലായി. ഗോതമ്പ്, ബസ്മതി ഇതര അരി, മില്ലറ്റ് ഉത്പന്നങ്ങൾ തുടങ്ങിയ നിയന്ത്രിത കാർഷിക ഇനങ്ങളുടെ കയറ്റുമതി ആദ്യ രണ്ട് മാസങ്ങളിൽ ഇടിവ് രേഖപ്പെടുത്തി. ബസ്മതി അരി, പച്ചക്കറികൾ, പഴങ്ങൾ, ജ്യൂസുകൾ, പാലുത്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിയിൽ മൂന്ന് ശതമാനം വളർച്ചയും ഇതേ കാലയളവിൽ രേഖപ്പെടുത്തി.
Decline in india’s agricultura export
Discussion about this post