തിരുവനന്തപുരം: കൃഷിനാശനഷ്ടമുണ്ടായ കര്‍ഷകര്‍ക്ക് AIMS പോര്‍ട്ടലില്‍ അപേക്ഷിക്കാനുളള സമയപരിധി നീട്ടി. ജൂണ്‍ 30 വരെ നീട്ടിയതായി കൃഷി ഡയറക്ടര്‍ അറിയിച്ചു. ഫെബ്രുവരി മാസം മുതല്‍ സംസ്ഥാനത്തുണ്ടായ ഉഷ്ണതരംഗത്തില്‍
കൃഷിനാശനഷ്ടമുണ്ടായ കര്‍ഷകര്‍ക്കാണ് അപേക്ഷിക്കാന്‍ സാധിക്കുക.
കര്‍ഷകര്‍ക്ക് അതാത് കൃഷിഭവനിലെ FIR (പ്രഥമ വിവര റിപ്പോര്‍ട്ട്) പ്രകാരം AIMS പോര്‍ട്ടല്‍ മുഖേന ഉഷ്ണതരംഗം കാരണമുണ്ടായ കൃഷിനാശനഷ്ടത്തിന് അപേക്ഷിക്കാവുന്നതാണ്.
Discussion about this post