വീട്ടാവശ്യത്തിനുള്ളതെല്ലാം വീട്ടുമുറ്റത്ത് നിന്ന് തന്നെ കൃഷി ചെയ്ത് മാതൃകയാവുകയാണ് ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി ദാമോദരൻ സാറും സുമ ടീച്ചറും. എക്സൈസ് വകുപ്പിൽ നിന്ന് റിട്ടയേഡ് ആയ ദാമോദരൻ സാർ ഇപ്പോൾ കൃഷിയുടെ ലഹരി ആസ്വദിക്കുകയാണ്. കർഷക കുടുംബത്തിലാണ് ദാമോദരൻ മാഷ് ജനിച്ചുവളർന്നത്. അച്ഛനിൽ നിന്ന് ലഭിച്ച കാർഷിക വിദ്യകളും, സ്വയം ആർജിച്ച അറിവുകളും തൻറെ കൃഷിയിടത്തിൽ പ്രയോഗിച്ച് മികച്ച വിളവ് നേടുകയാണ് ഇദ്ദേഹം ഇപ്പോൾ. കൃഷിക്ക് പൂർണ്ണ പിന്തുണയേകി ഭാര്യ സുമ ടീച്ചറും കൂടെയുണ്ട്. വീടിനോട് ചേർന്നുള്ള ഇത്തിരി സ്ഥലത്ത് പൂർണ്ണമായും ജൈവരീതിയിൽ മുളക്, തക്കാളി, വെണ്ട, കുക്കുമ്പർ,പാവൽ,പടവലം, പയർ തുടങ്ങി ഒരു കുടുംബത്തിന് ആവശ്യമായതെല്ലാം ഇവിടെ വിളയിച്ചെടുക്കുന്നുണ്ട്. കൃഷിക്ക് ആവശ്യമായ സഹായം കൃഷിഭവൻ മുഖേന ലഭ്യമാകുന്നുണ്ട്. മൾച്ചിങ് ഷീറ്റ് ഉപയോഗപ്പെടുത്തി ജൈവവളങ്ങൾ അടിവളമായി നൽകിയാണ് കൃഷി നടത്തുന്നത്. ഡ്രിപ്പ് ഇറിക്കേഷൻ സിസ്റ്റമാണ് കൃഷി ആവശ്യത്തിനായി ദാമോദരൻ സാർ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. കാലാവസ്ഥയ്ക്ക് അനുസൃതമായി എല്ലാതരത്തിലുള്ള വിളകളും കൃഷിയിടത്തിൽ കൃഷി ചെയ്യുന്നുണ്ട്.
Discussion about this post