Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home വളപ്രയോഗം

തെങ്ങിന് കീടനാശിനി അനിവാര്യമോ?

Agri TV Desk by Agri TV Desk
September 25, 2021
in വളപ്രയോഗം
51
SHARES
Share on FacebookShare on TwitterWhatsApp

കൃഷികളില്‍ കീടനാശിനിയുടെ പ്രയോഗം പൊതുവെ ഒഴിവാക്കികൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് ഇത്. കാരണം മറ്റൊന്നും അല്ല, ജീവജാലങ്ങളുടെ ജീവന് തന്നെ ഹാനികരമായ ഒന്നാണ് കീടനാശിനികള്‍ എന്ന് തന്നെ പറയാം. തീര്‍ച്ചയായും പച്ചക്കറികള്‍ ,പഴച്ചെടികള്‍ മുതലായ നേരിട്ട് ഉപയോഗിക്കുന്ന കൃഷികളില്‍ കഴിവതും കീടനാശിനിയുടെ പ്രയോഗം ഒഴിവാക്കുക തന്നെ വേണം. എന്നാല്‍ തെങ്ങ് പോലുള്ള നേരിട്ട് ഉപയോഗിക്കാത്ത കൃഷിയില്‍ കീടങ്ങളെ തുരത്തുവാന്‍ അത്യാവശ്യ ഘട്ടങ്ങളില്‍ കീടനാശിനി പ്രയോഗിക്കേണ്ടതായി വരും. എന്നാല്‍ മണ്ണില്‍ ചേര്‍ക്കുന്ന കീടനാശിനിയുടെ ദോഷം ഫലത്തില്‍ എത്തുകയും ചെയ്യും.

തെങ്ങിനെ സംബന്ധിച്ച് കീടനാശിനി കൂടുതല്‍ ആയി പ്രയോഗിക്കുന്നത് ചെല്ലികളെ നശിപ്പിക്കുവാന്‍, കുമിള്‍രോഗങ്ങള്‍, മണ്ഡരി പോലുള്ള രോഗങ്ങള്‍ എന്നിവയ്ക്ക് എതിരെയാണ്. അവയ്‌ക്കൊന്നും ജൈവകീടനാശിനി കാര്യമായ ഗുണം ചെയ്യുന്നതായി കാണുന്നതും ഇല്ല. പ്രത്യേകിച്ച് ചെല്ലികളെ നശിപ്പിക്കുവാന്‍ രാസകീടനാശിനി തന്നെ വേണം, ചെമ്പന്‍ ചെല്ലികളെ നശിപ്പിക്കുവാന്‍ അന്തര്‍വ്യാപനശേഷിയുള്ള രാസകീടനാശിനികള്‍ തന്നെവേണം എന്നതാണ് വസ്തുത. ഇവയൊന്നും നേരിട്ട് തേങ്ങയില്‍ എത്തുന്നില്ലാത്തതിനാല്‍ തെങ്ങിന്റെ മണ്ടയില്‍ അത്യാവശ്യം കീടനാശിനി പ്രയോഗം ആവാം എന്നാണ് അഭിപ്രായം.

കീടനാശിനി പ്രയോഗം കൊണ്ട് തെങ്ങിന് എന്തെങ്കിലും ഗുണമോ ,ദോഷമോ ഉണ്ടോ എന്നതാണ് അടുത്ത കാര്യം. തെങ്ങില്‍ കീടനാശിനി പ്രയോഗിക്കുന്നത് തെങ്ങിലെ രോഗ / കീട ആക്രമണങ്ങളെ നിയന്ത്രിക്കുവാന്‍ മാത്രമാണ്. അത് തെങ്ങിന്റെ വളര്‍ച്ചയെയോ, തളര്‍ച്ചയെയോ ഏതെങ്കിലും രീതിയില്‍ ബാധിക്കുന്നില്ല. രോഗ / കീട ആക്രമണങ്ങള്‍ കൊണ്ട് തെങ്ങിന്റെ വളര്‍ച്ചയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ അല്ലാതെ കീടനാശിനി തെങ്ങിനെ മറ്റേതെങ്കിലും രീതിയില്‍ ബാധിക്കുന്നില്ല. കീടനാശിനി പ്രയോഗവും, വളപ്രയോഗവും തമ്മില്‍ ഒരു ബന്ധവും ഇല്ല. തെങ്ങിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ വളപ്രയോഗം തന്നെ വേണം. അതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും കാരണമുണ്ടാകരുത്. കീടനാശിനി പ്രയോഗിച്ചതുകൊണ്ട് വളപ്രയോഗം വേണ്ട എന്ന ചിന്ത ഉണ്ടാകരുത്. ജൈവകീടനാശിനികള്‍ കൊണ്ട് ഒന്നും തെങ്ങിനെ പല രോഗങ്ങളില്‍ നിന്നും രക്ഷിക്കുവാന്‍ പറ്റാത്ത സാഹചര്യത്തില്‍ ആണ് നമ്മള്‍ രാസകീടനാശിനികള്‍ തേടി പോകുന്നതും, അത് പ്രയോഗിക്കേണ്ടി വരുന്നതും. കുമിള്‍നാശിനികള്‍ കൊണ്ട് തെങ്ങിന്റെ ഒരുവിധരോഗങ്ങള്‍ എല്ലാം മാറി കാണാറുണ്ട്. നമുക്ക് തന്നെ സ്വയം നിര്‍മ്മിച്ച് എടുക്കാന്‍ കഴിയുന്ന ഒരു കുമിള്‍നാശിനിയാണ് ബോര്‍ഡോമിശ്രിതം. 1% വീര്യമുള്ള ബോര്‍ഡോമിശ്രിതം ആണ് സാധാരണ കുമിള്‍നാശിനിയായി പ്രയോഗിക്കുന്നത്. അതിന് 100 ഗ്രാം തുരിശ് ,100 ഗ്രാം ചുണ്ണാമ്പ് ,പത്ത് ലിറ്റര്‍ വെള്ളം എന്നിവയാണ് ആവശ്യമുള്ളത്.

സാധാരണയായി 1% വീര്യമുള്ള ബോര്‍ഡോ മിശ്രിതമാണ് ഉപയോഗിക്കുന്നത്. ഇതിനായി 5 ലിറ്റര്‍ വെള്ളത്തില്‍ 100 ഗ്രാം തുരിശ് (കോപ്പര്‍ സള്‍ഫേറ്റ്) നല്ലവണ്ണം ലയിപ്പിച്ചെടുക്കുക. മറ്റൊരു 5 ലിറ്റര്‍ വെള്ളത്തില്‍ 100 ഗ്രാം നീറ്റുകക്ക കലക്കി അരിച്ചെടുക്കുക. ഇവ രണ്ടും ഒന്നിച്ചു മൂന്നാമതൊരു പാതത്തില്‍ ഒഴിച്ച് നന്നായി ഇളക്കുക. ഇങ്ങനെ തയ്യാറാക്കിയ ദ്രാവകത്തില്‍ തേച്ചുമിനുക്കിയ ഇരുമ്പിന്റെ കത്തി കുറച്ചുസമയം മുക്കിപ്പിടിപ്പിക്കുക. കത്തിയില്‍ ചെമ്പിന്റെ അംശമുണ്ടെങ്കില്‍ കുമ്മായലായനി കൂടുതല്‍ ചേര്‍ക്കുക.ബോര്‍ഡോമിശ്രിതം തയ്യാറാക്കിയ ഉടന്‍ തന്നെ ഉപയോഗിക്കണം. എന്നാല്‍ താമസം നേരിടുകയാണെങ്കില്‍ ഒരു ലിറ്റര്‍ ബോര്‍ഡോമിശ്രിതത്തിന് അര ഗ്രാം പഞ്ചസാര ചേര്‍ത്താല്‍ ഒന്നു രണ്ടുദിവസം ഗുണം കുറയാതെ സൂക്ഷിച്ചുവെക്കാം.

പല കുമിള്‍ രോഗങ്ങള്‍ക്കും (ഉദാ: തെങ്ങിന്റെ മണ്ടചീയല്‍, കുരുമുളകിന്റെ ദ്രുതവാട്ടം, കമുകിന്റെ മഹാളി) ബോര്‍ഡോമിശ്രിതം അത്യുത്തമമാണ്. ബോര്‍ഡോകുഴമ്പ് 10% ബോര്‍ഡോമിശ്രിതമാണ് ബോര്‍ഡോ കുഴമ്പ്. റബ്ബര്‍, മാവ്, കശുമാവ് ഇവയില്‍ കണ്ടുവരുന്ന പിങ്ക് രോഗം, കുരുമുളകിന്റെ വാട്ടരോഗം തെങ്ങിന്റെ ചെന്നീരൊലിപ്പ് എന്നിവക്കെതിരെ ഇതുപയോഗിക്കാം.

തയ്യാറാക്കിയത്
അനില്‍ മോനിപ്പിള്ളി

Tags: CoconutPesticide
Share51TweetSendShare
Previous Post

സതീഷന്റെ കാര്‍ഷിക ജിംനേഷ്യം

Next Post

മണ്ണിന്റെ pH എങ്ങനെ മെച്ചപ്പെടുത്താം

Related Posts

ചെടികള്‍ നന്നായി വളരാനും പൂക്കളുണ്ടാകാനും സഹായിക്കുന്ന ഒരു പൊടിക്കൈ പരിചയപ്പെടുത്തി നസീമ
അറിവുകൾ

ചെടികളിലെ ഫംഗസ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബേക്കിംഗ് സോഡ
വളപ്രയോഗം

ചെടികളിലെ ഫംഗസ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബേക്കിംഗ് സോഡ

കോഴിവളം തെങ്ങിന്
അറിവുകൾ

കോഴിവളം തെങ്ങിന്

Next Post
മണ്ണിന്റെ pH എങ്ങനെ മെച്ചപ്പെടുത്താം

മണ്ണിന്റെ pH എങ്ങനെ മെച്ചപ്പെടുത്താം

Discussion about this post

മണ്ണ് അറിഞ്ഞു കുമ്മായം ചേർത്താൽ മികച്ച വിളവ് നേടാം

bird flu

കോഴിക്കോടും പക്ഷിപ്പനി: ആശങ്ക വേണ്ട, ജാഗ്രത മതി

നന കിഴങ്ങ് കൃഷി ചെയ്യാൻ സമയമായി

നന കിഴങ്ങ് കൃഷി ചെയ്യാൻ സമയമായി

അലങ്കാര ചെടികൾ നിറഞ്ഞിരിക്കുന്ന മനുവിന്റെ ഉദ്യാനത്തിലെ കാഴ്ചകൾ

ലോക്ഡൗൺ : കർഷകരിൽ നിന്ന് നേരിട്ട് ഉൽപന്നങ്ങൾ സംഭരിക്കാൻ കൃഷി വകുപ്പ്

കാർഷിക ഉത്പന്നങ്ങളുടെ വിപണനത്തിന് പ്രീമിയം ചില്ലറ വില്പനശാലകൾ തുടങ്ങാൻ സാമ്പത്തിക സഹായം

കാര്‍ഷിക ആവശ്യത്തിനായുള്ള വൈദ്യുതി കണക്ഷന് ഇനി സ്ഥല ലഭ്യത ഒരു പ്രശ്‌നമല്ല

വെറും രണ്ട് രേഖകൾ ഉണ്ടെങ്കിൽ കാർഷിക ആവശ്യത്തിന് വൈദ്യുതി കണക്ഷൻ എടുക്കാം

ഇസ്രായേലിൽ പോയി കൃഷി പഠിക്കാം, ഇക്കാര്യങ്ങൾ അറിഞ്ഞാൽ സിമ്പിളായി ഓൺലൈനിൽ അപേക്ഷിക്കാം

ഈ ചെടി വീട് ആരുടെയും മനം കവരും!

ഈ ചെടി വീട് ആരുടെയും മനം കവരും!

കര്‍ക്കിടക ചേന കട്ടിട്ടായാലും കൂട്ടണം

ചേന നടീലിന് ഒരുങ്ങുമ്പോൾ അറിഞ്ഞിരിക്കാം ചില പരമ്പരാഗത രീതികൾ

ആരെയും അമ്പരിപ്പിക്കും ഒറ്റ മുറിയിലെ ഈ കൃഷിയിടം!

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV