Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

തെങ്ങിന്‍ തടത്തിലെ ജൈവവളങ്ങള്‍

Agri TV Desk by Agri TV Desk
August 13, 2021
in അറിവുകൾ
30
SHARES
Share on FacebookShare on TwitterWhatsApp

പച്ചിലവളങ്ങള്‍ ആവശ്യത്തിന് കിട്ടാനില്ലാത്ത സാഹചര്യത്തില്‍ തെങ്ങിന്‍ തടത്തില്‍ തന്നെ പച്ചിലവളങ്ങള്‍ വളര്‍ത്തി ജൈവവളമായി തെങ്ങിന് നല്‍കുന്ന രീതിക്ക് ഏറെ പ്രാധാന്യമുണ്ട്. സ്വന്തം പുരയിടത്തില്‍ തെങ്ങിനോടൊപ്പം മറ്റ് വിവിധ വിളകള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് പച്ചിലവളങ്ങള്‍ ഇടവിളയായി വളര്‍ത്തുവാന്‍ സാഹചര്യം ഉണ്ടാകില്ല. അത്തരം സാഹചര്യത്തില്‍ പ്യുറേറിയ, കലപ്പഗോണിയം, മൈമോസ, പയര്‍ എന്നീ പച്ചിലവളച്ചെടികള്‍ തെങ്ങിന്‍ തടത്തില്‍ വളര്‍ത്താന്‍ സാധിക്കും. കാലാവര്‍ഷാരംഭത്തോടെ മെയ് മാസത്തില്‍ മേല്പറഞ്ഞ പയറുവര്‍ഗ്ഗങ്ങളുടെ വിത്ത് നൂറ് ഗ്രാം തെങ്ങിന്‍ തടത്തില്‍ വിതയ്ക്കുക. ഏതാണ്ട് നാലരമാസങ്ങള്‍ക്ക് ശേഷം സെപ്തംബര്‍ – ഒക്ടോബര്‍ മാസത്തില്‍ ചെടികള്‍ പുഷ്പിക്കുവാന്‍ ആരംഭിക്കുന്നതോടെ അവയെ മുറിച്ചെടുത്ത് തടത്തില്‍ തന്നെ ഇട്ട് തടം മൂടുക. ഒരു തടത്തില്‍ ഇപ്രകാരം പച്ചിലവളച്ചെടികള്‍ വളര്‍ത്തുന്നതുവഴി 25 കിലോഗ്രാം വരെ പച്ചിലവളവും , അതുവഴി 175 ഗ്രാം വരെ സസ്യപോഷക മൂലകമായ പാക്യജനകവും ലഭിക്കുന്നു.കമ്മ്യൂണിസ്റ്റ് ചെടി ,നാറ്റപ്പൂച്ചെടി , ധൃതരാഷ്ട്ര പച്ച തുടങ്ങിയവയെല്ലാം തെങ്ങിന്‍ തടത്തില്‍ വളര്‍ത്തി അവയ്ക്ക് തന്നെ വളമായി കൊടുക്കാം.

ശീമക്കൊന്ന വളര്‍ത്തല്‍

വളരെ വേഗത്തില്‍ വളരുന്ന പച്ചിലവളച്ചെടി ആണ് ശീമക്കൊന്ന. മറ്റ് പച്ചിലവളച്ചെടികള്‍ വളരുവാന്‍ ബുദ്ധിമുട്ടുള്ള സഥലങ്ങളിലും തെങ്ങിന്‍ തോപ്പിലും ശീമക്കൊന്ന പച്ചിലവളമായി വളര്‍ത്തുവാന്‍ സാധിക്കും. ഒരു ഹെക്ടര്‍ തെങ്ങിന്‍ തോപ്പില്‍ ശീമക്കൊന്ന വളര്‍ത്തി പച്ചിലവളമായി പ്രയോജനപ്പെടുത്തിയാല്‍ തെങ്ങുകള്‍ക്ക് വേണ്ട പാക്യജനകത്തിന്റെ 99% ,ഭവകത്തിന്റെ 25% , ക്ഷാരത്തിന്റെ 15% ഇവ ലഭ്യമാക്കാം. വേണ്ടത്ര അളവില്‍ ശീമക്കൊന്ന ലഭ്യമല്ലെങ്കില്‍ തെങ്ങിന് നല്‍കേണ്ട പാക്യജനകത്തിന്റെ പകുതി അളവ് ശീമക്കൊന്ന ചേര്‍ത്തും പകുതി രാസവളം ചേര്‍ത്തും ലഭ്യമാക്കാം. മണല്‍ മണ്ണില്‍ ഈ രീതിയില്‍ വളപ്രയോഗം നടത്തിയ തോട്ടങ്ങളില്‍ തെങ്ങിന്റെ വിളവ് രാസവളത്തിലൂടെ മാത്രം പാക്യജനകം ലഭ്യമാക്കിയ തെങ്ങുകളുടെ വിളവിനേക്കാള്‍ 44% അധികമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ചകിരിച്ചോര്‍ കമ്പോസ്റ്റ്

ചകിരിച്ചോറില്‍ നിന്നും ഉണ്ടാക്കിയ കമ്പോസ്റ്റ് 25 കിലോഗ്രാം എന്ന തോതില്‍ തെങ്ങിന് ചേര്‍ക്കുമ്പോള്‍ യൂറിയയുടെ അളവ് പകുതിയായി കുറയ്ക്കാവുന്നതാണ്. കയര്‍ ഫാക്ടറി പരിസരത്ത് കുമിഞ്ഞുകൂടി പാഴാക്കുന്ന ചകിരിച്ചോര്‍ കമ്പോസ്റ്റ് ആക്കി മാറ്റിയാല്‍ ഗുണമേന്മയുള്ള ജൈവവളം ലഭ്യമാക്കാം. ചകിരിചോറിനോടൊപ്പം കുമ്മായം ,യൂറിയ ,റോക്ക് ഫോസ്ഫേറ്റ് എന്നിവ അഞ്ച് ശതമാനവും, ശീമക്കൊന്ന പോലെയുള്ള പച്ചിലവളങ്ങളോ, ചാണകമോ, മുന്‍പ് തയ്യാറാക്കിയ ചകിരിച്ചോര്‍ കമ്പോസ്റ്റ് തന്നെയോ പത്ത് ശതമാനം ചേര്‍ത്ത് ആവശ്യത്തിന് ഈര്‍പ്പവും ലഭ്യമാക്കി ചകിരിച്ചോര്‍ കമ്പോസ്റ്റ് തയ്യാറാക്കാം. ഇപ്രകാരം കമ്പോസ്റ്റ് തയ്യാറാക്കുമ്പോള്‍ ഒരു ശതമാനം ശര്‍ക്കര ലായനിയും കമ്പോസ്റ്റിന് സഹായിക്കുന്ന കുമിളിന്റെ സ്‌പോണും രണ്ട് ശതമാനം എന്ന തോതില്‍ പതിനഞ്ച് ദിവസത്തിന് ശേഷം തളിക്കണം. ആവശ്യത്തിന് ഈര്‍പ്പം നില നിര്‍ത്തുവാന്‍ നിത്യേന നനച്ച് കൊടുക്കണം. ചകിരിച്ചോര്‍, കാര്‍ബണ്‍ – നൈട്രജന്‍ അനുപാതം 108 :1 എന്നതാണ്. 40 – 45 ദിവസങ്ങള്‍ക്കുള്ളില്‍ തയ്യാറാക്കിയ ചകിരിച്ചോര്‍ കമ്പോസ്റ്റില്‍ ഈ അനുപാതം 15 :1 എന്ന തോതിലായി ചുരുങ്ങുന്നു. മാത്രമല്ല ഉപകാരികളായ സൂക്ഷ്മാണുക്കളുടെ എണ്ണം പെരുകുകയും ചെയ്യുന്നു. ചകിരിച്ചോറിനോടൊപ്പം പത്ത് ശതമാനം എന്ന തോതില്‍ കോഴിവളം ചേര്‍ത്തും കമ്പോസ്റ്റ് തയ്യാറാക്കാം.

തെങ്ങോലയില്‍ നിന്നും മണ്ണിര കമ്പോസ്റ്റ്

തെങ്ങിന്‍ തോട്ടങ്ങളില്‍ തന്നെ ലഭ്യമായ ഓലകളും മറ്റ് ജൈവാവശിഷ്ടങ്ങളും മണ്ണിര ഉപയോഗിച്ച് ഉത്തമമായ ജൈവളങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിക്കും. മണ്ണിര കമ്പോസ്റ്റ് ഉണ്ടാക്കുവാന്‍ സിമിന്റ് ടാങ്കുകളോ , തോട്ടത്തില്‍ തന്നെ തയ്യാറാക്കിയ കുഴികളോ ഉപയോഗിക്കാം. ജൈവവസ്തുക്കള്‍ തോട്ടങ്ങളില്‍ കിടന്നു പഴകിയ ശേഷം അവയുടെ ഭാരത്തിന്റെ പത്തിലൊരു ഭാഗം ചാണകം വെള്ളത്തില്‍ കലക്കി ജൈവവസ്തുക്കളില്‍ തളിച്ച് രണ്ടാഴ്ചയോളം സൂക്ഷിക്കണം. അതിന് ശേഷം ഒരു ടണ്‍ ഓലയ്ക്ക് ഒരു കിലോഗ്രാം മണ്ണിര എന്ന തോതില്‍ ചേര്‍ത്തശേഷം പഴകിയ വൈക്കോലോ ,ഓലകളോ ,നനഞ്ഞ ചാക്കുകളോ പുതിയതായി മുകളില്‍ ഉപയോഗിക്കണം. ഈര്‍പ്പം നിലനിര്‍ത്തുന്നതിന് ഇടയ്ക്കിടെ വെള്ളം തളിച്ച് കൊടുക്കുകയും നേരിട്ടുള്ള സൂര്യപ്രകാശം പതിക്കാതെ തണല്‍ ക്രമീകരിക്കുകയും വേണം. 2 – 3 മാസം കൊണ്ട് ജൈവസതുക്കള്‍ തരിരൂപത്തില്‍ മണ്ണിരക്കമ്പോസ്റ്റ് ആയി മാറും. കമ്പോസ്റ്റ് ശേഖരിക്കുന്നതിന് ഒരാഴ്ചമുമ്പ് നനയ്ക്കുന്നത് നിര്‍ത്തുമ്പോള്‍ മണ്ണിരകള്‍ ഈര്‍പ്പമുള്ള അടിഭാഗത്തേക്ക് പോകും. മുകള്‍ഭാഗത്ത് നിന്നും കമ്പോസ്റ്റ് മാറ്റി ഉണക്കി ഉപയോഗിക്കാം. തെങ്ങ് ഒന്നിന് പതിനഞ്ച് കിലോഗ്രാം എന്ന തോതില്‍ മണ്ണിരക്കമ്പോസ്റ്റ് ഇടുകയാണെങ്കില്‍ രാസവളമായി ഉപയോഗിക്കുന്ന യൂറിയയുടെ അളവ് അന്‍പത് ശതമാനമായി കുറയ്ക്കുവാന്‍ സാധിക്കും.

തയ്യാറാക്കിയത് : 

അനില്‍ മോനിപ്പിള്ളി

Share30TweetSendShare
Previous Post

പൂക്കളത്തിലെ പൂവ്: തൂമ്പപ്പൂ

Next Post

പൂക്കളത്തിലെ പൂവ് : മുക്കുറ്റി

Related Posts

V Vani has been awarded this year's Vanamitra Award
അറിവുകൾ

വി. വാണിക്ക് വനംവകുപ്പിന്റെ വനമിത്ര പുരസ്കാരം 

seema konna
അറിവുകൾ

എലി നശീകരണത്തിന് ശീമക്കൊന്ന

growing-jasmine-flower
അറിവുകൾ

കുറ്റിമുല്ല കൃഷിയിലൂടെ ആദായം ഉണ്ടാക്കാം

Next Post

പൂക്കളത്തിലെ പൂവ് : മുക്കുറ്റി

Discussion about this post

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

പാൽ വിറ്റ് നേടുന്നത് ഒരു കോടി; ഒരു എരുമയിൽ നിന്ന് 500 എരുമയിലേക്ക് ഡയറി ബിസിനസ് വളർത്തിയെടുത്ത 24 വയസ്സുകാരി ശ്രദ്ധ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies