തെങ്ങിന്റെ ഡോക്ടര്‍ കര്‍ഷകര്‍ തന്നെയാണ്. തെങ്ങിന് ഉണ്ടാകുന്ന രോഗങ്ങളും,കീടങ്ങളുടെ ആക്രമണങ്ങളും എങ്ങിനെയുള്ളതാണ് എന്ന് മനസ്സിലാക്കുവാന്‍ ഒരു കര്‍ഷകന് കഴിയണം. അത് മനസ്സിലാക്കുവാനുള്ള ക്ഷമ കര്‍ഷകര്‍ കാണിക്കുക തന്നെ വേണം. തെങ്ങിന് ഉണ്ടാകുന്ന പ്രധാനപ്രശ്ങ്ങള്‍ രോഗങ്ങളുടെ ആക്രമണങ്ങളും, കീടങ്ങളുടെ ആക്രമങ്ങളും ആണ്. രോഗങ്ങള്‍ പരത്തുന്നതും ഏതെങ്കിലും തരത്തിലുള്ള ജീവികള്‍ ആണെങ്കിലും നമ്മുടെ സൂക്ഷ്മനേത്രങ്ങള്‍ കൊണ്ട് കാണുവാന്‍ പറ്റാത്ത കീടങ്ങളുടെ ആക്രമണങ്ങളെ രോഗങ്ങള്‍ എന്ന് തന്നെ വിളിക്കേണ്ടി വരും. അതായത് തെങ്ങിന്റെ കൂമ്പ് ചീച്ചില്‍, മണ്ഡരി പോലുള്ള പ്രശ്‌നങ്ങളെ തെങ്ങിന്റെ രോഗങ്ങള്‍ എന്ന് തന്നെ വിളിക്കാം. ഇവിടെ കീടങ്ങളെ കാണാന്‍ കഴിയുന്നില്ല, രോഗങ്ങളുടെ ലക്ഷണങ്ങള്‍ മാത്രമാണ് കാണുന്നത്. ചെല്ലികള്‍, എലികള്‍, വെള്ളീച്ച പോലുള്ളവയുടെ ആക്രമങ്ങള്‍ക്ക് കീടങ്ങളുടെ ആക്രമണം എന്നും വിളിക്കാം. കീടത്തിന്റെ ആക്രമണങ്ങളില്‍ കീടത്തെയും കാണാം, രോഗാവസ്ഥയും കാണാം. ഇവയെ രണ്ടിനെയും തിരിച്ചറിയുവാനുള്ള കഴിവ് തീര്‍ച്ചയായും ഒരു കര്‍ഷകന് ഉണ്ടായിരിക്കണം. ഇവയ്ക്ക് രണ്ടിനും രണ്ട് രീതിയില്‍ ഉള്ള മരുന്നും പ്രതിവിധികളും ആണ് വേണ്ടത്. കീടങ്ങളുടെ ആക്രമണത്തിന് കീടനാശിനി തന്നെ വേണ്ടി വരും.
കീടങ്ങളുടെ ആക്രമണത്തിന് പ്രതിരോധമാര്‍ഗങ്ങള്‍ ആണ് പ്രതിവിധിയേക്കാള്‍ നല്ലത്. അതായത് ചെല്ലികള്‍ പോലുള്ള കീടങ്ങള്‍ തെങ്ങിനെ ആക്രമിക്കാതെ തന്നെ പ്രതിരോധിക്കുക എന്നത്. കീടങ്ങളുടെ ആക്രമണങ്ങള്‍ക്ക് ശേഷമുള്ള പ്രധിവിധി അന്‍പത് ശതമാനം മാത്രമേ ഗുണം പ്രതീക്ഷിക്കേണ്ടതുള്ളൂ. തെങ്ങിന്റെ പ്രധാന ശത്രുവായ ചെല്ലികളെ പ്രതിരോധിക്കുവാന്‍ നിരവധി മാര്‍ഗ്ഗങ്ങള്‍ ഇന്ന് കര്‍ഷകര്‍ സ്വീകരിക്കുന്നുണ്ട്. പാറ്റാഗുളിക മുതല്‍ വേപ്പിന്‍ പിണ്ണാക്ക് , മരോട്ടിപിണ്ണാക്ക് , മണല്‍ , തരി രുപത്തിലുള്ള കീടനാശിനികള്‍, ഉടക്ക് വല ഇതെല്ലാം ചെല്ലികളെ പ്രതിരോധിക്കുവാന്‍ കര്‍ഷകര്‍ സ്വീകരിച്ച് വരുന്ന മാര്‍ഗ്ഗങ്ങള്‍ ആണ്.
മിക്കവാറും തെങ്ങുകളെ ആദ്യം ആക്രമിക്കുന്നത് കൊമ്പന്‍ ചെല്ലികള്‍ ആണ്. കൊമ്പന്‍ ചെല്ലികളുടെ ആക്രമണത്തില്‍ തെങ്ങിന് ഉണ്ടാകുന്ന പരിക്കിലൂടെ ആണ് ചെമ്പന്‍ ചെല്ലികള്‍ തെങ്ങില്‍ കയറി കൂടുന്നത്. അതുകൊണ്ട് കൊമ്പന്‍ ചെല്ലികളുടെ ആക്രമണത്തെ തടഞ്ഞാല്‍ തന്നെ തെങ്ങിന്റെ പകുതി രോഗങ്ങളും കുറയും. കൊമ്പന്‍ ചെല്ലികളുടെ പുഴുക്കള്‍ വളരുന്ന ചാണകക്കുഴി, കമ്പോസ്റ്റ് കുഴി പോലുള്ള സ്ഥലങ്ങളില്‍ കൊമ്പന്‍ ചെല്ലികളുടെ പുഴുക്കള്‍ ഉണ്ടെങ്കില്‍ അവയെ നശിപ്പിക്കുക. പെരുവലം പോലുള്ള ചെടികള്‍ ഇതില്‍ ഇടുന്നത് നല്ലതാണ്. അല്ലെങ്കില്‍ അതിനുള്ള കീടനാശിനികള്‍ തളിക്കേണ്ടി വരും. തെങ്ങിന് രോഗം വരാതെ നോക്കേണ്ടത് തെങ്ങിന്റെ ഡോക്ടര്‍ ആയ കര്‍ഷകര്‍ തന്നെയാണ്. കീടനാശിനി പ്രയോഗിക്കുമ്പോള്‍ പറഞ്ഞിട്ടുള്ള നിശ്ചിത അളവ് മാത്രം ഉപയോഗിക്കുക. രോഗം അറിഞ്ഞുള്ള മരുന്ന് പ്രയോഗം തന്നെയാണ് ഒരു ജീവനെ തിരികെ പിടിക്കുവാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. എന്നാല്‍ ഇന്ന് പലരും രോഗം എന്താണ് എന്ന് മനസ്സിലാക്കാതെ രോഗങ്ങള്‍ക്ക് വേണ്ടതായ മരുന്നുകള്‍ ആയിരിക്കില്ല ഉപയോഗിക്കുന്നത്. അതുകൊണ്ട് ഒരു രോഗങ്ങളുടെയും കാരണങ്ങള്‍ എന്താണ് എന്ന് മനസ്സിലാക്കുവാന്‍ ശ്രമിക്കുക. ഇടവിളകള്‍ കൃഷി ചെയ്യുന്നത് വഴി തെങ്ങിന്റെ രോഗങ്ങള്‍ക്ക് കുറവ് ഉണ്ടാക്കുവാന്‍ കഴിയും. വാഴ കൃഷി ചെയ്താല്‍ നിമാവിരകള്‍ കുറയും. അതുപോലെ തെങ്ങിന്റെ ഗന്ധം ആസ്വദിച്ചാണ് ചെല്ലികള്‍ കൂടുതലും തെങ്ങില്‍ എത്തുന്നത്. എന്നാല്‍ ഇടവിളകള്‍ ചെയ്യുന്നത് മൂലം അതിന്റെ ഗന്ധം മൂലം തെങ്ങിന്റെ ഗന്ധത്തില്‍ നിന്നും ചെല്ലികളെ അകറ്റുവാന്‍ കഴിയും. കിളികള്‍ പോലുള്ള മിത്രജീവികള്‍ തെങ്ങിലെ കീടങ്ങളെ ഭക്ഷണം ആക്കുന്നത് കര്‍ഷകര്‍ക്ക് ഒരു സഹായം ആണ്. ഓലഞ്ഞാലി കിളി ,ഉപ്പന്‍ ഒക്കെ തെങ്ങിന്റെ മിത്ര കിളികള്‍ ആണ്.
തയ്യാറാക്കിയത്
അനില്‍ മോനിപ്പിള്ളി
Discussion about this post