ഒരാഴ്ചയിലധികമായി തുടരുന്ന “മഹാ മാരി” കഴിയുമ്പോഴേക്കും നമ്മുടെ തെങ്ങുകളിൽ വ്യാപകമായി കൂമ്പു ചീയൽ രോഗം പ്രത്യക്ഷപ്പെടുവാൻ സാദ്ധ്യതയുണ്ട്. പ്രായം കുറഞ്ഞ തെങ്ങുകൾക്കാണ് രോഗ സാദ്ധ്യത കൂടുതൽ. ശക്തമായ ഈ മഴക്കാലം രോഗകാരിയായ കുമിളിൻറെ തീവ്ര വളർച്ചക്ക് അനുകൂലമായതിനാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ കൂമ്പിനുള്ളൽ രോഗബാധ ആരംഭിക്കാനിടയുണ്ട്. രോഗ ബാധ കീഴോട്ട് ബാധിച്ച് താഴോട്ട് ഇറങ്ങി വളർച്ച കേന്ദ്രത്തിലെത്തും. അതോടെ തെങ്ങിന് പിന്നീട് വളരുവാൻ കഴിയില്ല. ഒരു മാസത്തിനകം രോഗം ബാധിച്ച തെങ്ങിൻറ കൂമ്പ് മഞ്ഞളിച്ച് ഉണങ്ങും. ഇപ്പോൾ രോഗബാധ ഉണ്ടായാലും നമ്മൾ അത് അറിയുവാൻ ഒരു മാസമെങ്കിലും എടുക്കും എന്നു പറയുന്നത്.
ഈ സാഹചര്യത്തിൽ മഴകഴിഞ്ഞ് വെയിൽ ലഭിച്ചാലുടൻ, തൈ (പത്തു വർഷത്തിൽ കുറവുള്ള) തെങ്ങുകളിലെങ്കിലും കുമിൾ നാശിനി തളിക്കണം. കൂമ്പ് ഭഗാത്ത് നന്നായി കീടനാശിനി ലായിനി എത്തണം. തളിക്കുന്നതിന് 1% ബോർഡോ മിശ്രിതം ഉപയോഗിക്കാം. മരങ്ങളിൽ കീടനാശിനി തളിക്കുന്നതിനുള്ള പവർ സ്പ്രെയറുകൾ ഉപയോഗിച്ചാൽ കയറ്റം ഒഴിവാക്കാം. കുടുതൽ സാങ്കേതിക സഹായത്തിന് കൃഷി ഓഫീസറെ സമീക്കുക.
content: Joshy P M,Retd. Agriculture officer
Discussion about this post