വിപണിയിൽ കൊക്കോ, കാപ്പി, കുരുമുളക് തുടങ്ങിയവയ്ക്ക് അനുദിനം വില വർധിക്കുന്ന കാഴ്ചയാണ് ഇപ്പോഴത്തെ ട്രെൻഡ്. മുന്നേറ്റത്തിൽ എടുത്തുപറയേണ്ടത് കൊക്കോ കൃഷിയുടെ കാര്യമാണ്. രാജ്യാന്തര വിപണിയിൽ വൻ മുന്നേറ്റമാണ് കൊക്കോ കൃഷി നടത്തുന്നത്. 40 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ വിലവർദ്ധനവ് ഉണ്ടായ സമയമാണിത്. ഉണക്ക കൊക്കോയുടെ ഏറ്റവും ഒടുവിലെ വില കിലോഗ്രാമിന് 700 രൂപയുടെ അടുത്താണ്. കഴിഞ്ഞവർഷം കൊക്കോയ്ക്ക് പരമാവധി വില ലഭിച്ചത് 250 രൂപയായിരുന്നു. കൊക്കോ കൃഷി പോലെ തന്നെ കുരുമുളകിനും രാജ്യാന്തര വിപണിയിൽ വൻ ഡിമാൻഡ് ആണ്. നിലവിൽ കാപ്പി വില കിന്റലിന് 19,500 രൂപയിലാണ് എത്തിയിരിക്കുന്നത്.
അതായത് 54 കിന്റലിന്റെ ചാക്ക് അടിസ്ഥാനത്തിലുള്ള വില 10000 – 10500 നും ഇടയിലാണ്. കഴിഞ്ഞ ജൂണിൽ കാപ്പി പരിപ്പിന് വില ₹25000 രൂപയാണ് ഉണ്ടായിരുന്നത്. കഴിഞ്ഞവർഷമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം വില വർദ്ധനവ് നിലവിലെ അവസ്ഥയിൽ തന്നെ 30 ശതമാനത്തിനും മേലെയാണ്. വിദേശത്തുനിന്ന് ഏറെ ഡിമാൻഡ് ഉള്ളതുകൊണ്ടുതന്നെ കാപ്പി പരിപ്പിന്റെ വില കൽപ്പറ്റ വിപണിയിൽ 32,500 രൂപയാണ്. കാപ്പി പോലെ കുരുമുളകിനും വിപണിയിൽ വില കുതിച്ചുയരുകയാണ്. ഈയാഴ്ചയുടെ തുടക്കത്തിൽ ഗാർബിൾഡ് ഇനത്തിന്റെ വില 53,000 രൂപയാണ്. അൺ ഗാർബിൾഡിന്റെ വില 52000 രൂപയിലേക്ക് എത്തിയിരിക്കുന്നു. ഇതിനൊപ്പം കേരള വിപണിയിലും വിലവർധനവ് പ്രകടമാണ്. വിഷു പ്രമാണിച്ച് വൻ ഡിമാൻഡുള്ളതുകൊണ്ട് വെളിച്ചെണ്ണ വിലയിലും 200 രൂപയുടെ വിലവർധനവ് ഉണ്ടായിട്ടുണ്ട്. ഇപ്പോൾ വെളിച്ചെണ്ണ തയ്യാർ വില കൊച്ചിയിൽ 200 രൂപയിലും മേലെയായി ഉയർന്നിട്ടുണ്ട്.
Summery : Cocoa and coffee prices are soaring to record levels
Discussion about this post