കറുവപ്പട്ട കടയിൽ നിന്ന് വാങ്ങുമ്പോൾ എപ്പോഴും ഒരു സംശയമാണ് ഇത് ഒറിജിനൽ ആണോ അല്ലയോ എന്ന്. എന്നാൽ ഒറിജിനൽ കറുവപ്പട്ട വേണമെങ്കിൽ ഇവിടെ മഞ്ചേരിയിലേക്ക് വരാം. 40 വർഷത്തിലേറെയായി കറുവപ്പട്ട കൃഷിയിൽ സജീവ സാന്നിധ്യമാണ് കുഞ്ഞിരാമൻ. എട്ടേക്കറോളം വരുന്ന സ്ഥലത്ത് മഞ്ചേരി പട്ട എന്ന പേരിൽ അറിയപ്പെടുന്ന കറുവപ്പട്ട കൃഷി ചെയ്യുകയാണ് മലപ്പുറം മഞ്ചേരി ചെറുകുളത്ത് കുഞ്ഞിരാമനും മകൻ നിതിനും.
കറുവപ്പട്ട ചെടി നട്ട് ഏകദേശം ആറു വർഷം വരെ മികച്ച രീതിയിൽ ഇതിന് പരിചരണം വേണം. ചെടി നട്ട ഉടനെ നല്ല രീതിയിൽ ജലസേചനം വേണമെങ്കിലും പിന്നീടുള്ള പരിചരണകാലയളവിൽ ജലം കുറവ് മതി. മികച്ച രീതിയിൽ പരിപാലിക്കുന്ന ഒരു ചെടി ഏകദേശം 100 വർഷം വരെ വിളവ് തരും എന്നാണ് പറയുന്നത്. ഇതിൻറെ കായും ഇലയും തൊലിയും വരെ ഔഷധഗുണങ്ങൾ ഉള്ളതുകൊണ്ട് ഒട്ടേറെ ആവശ്യക്കാരും ഇതിനുണ്ട്
Discussion about this post