പ്രകൃതിയെ നാം പരിധികളില്ലാതെ ചൂഷണം ചെയ്യുന്നു. അതിന്റെ പരിണിതഫലങ്ങൾ നാം അനുഭവിക്കുന്നുമുണ്ട്. നമുക്ക് മുൻപ് ജീവിച്ചിരുന്നവർ ശാസ്ത്രത്തിൽ അഗ്രഗണ്യനായിരുന്നില്ല. എന്നാൽ പ്രകൃതിയെ സംരക്ഷിക്കുന്നത്തിന്റെ ആവശ്യകത എന്തെന്ന് അവർക്ക് നന്നായി അറിയാമായിരുന്നു.അതിന് അവർക്ക് ആഴത്തിലുള്ള പഠനങ്ങൾ ആവശ്യമായിരുന്നില്ല. പ്രകൃതിയോടിണങ്ങി അതിനുമേൽ അവകാശം സ്ഥാപിക്കാതെ അവർ ജീവിച്ചു പോന്നു.പ്രകൃതിചൂഷണത്തിന്റെ പരിണിതഫലങ്ങൾ നാം അനുഭവിക്കുന്ന ഈ സമയത്ത് തീർച്ചയായും ചർച്ച ചെയ്തിരിക്കേണ്ട ഒരു കത്താണ് അമേരിക്കയിലെ തദ്ദേശീയ ഗോത്രവർഗ്ഗ മൂപ്പനായ സിയാറ്റിൽ അമേരിക്കൻ പ്രസിഡന്റിന് എഴുതിയത്. കത്തിനെക്കുറിച്ച് ഡോക്ടർ ശോശാമ്മ ഐപ്പ് സംസാരിക്കുന്നു.
Discussion about this post