കേരള സംസ്ഥാന കൃഷി വികസന ഏജൻസി കശുമാവ് വ്യാപനത്തിന്റെ ഭാഗമായി അത്യുൽപാദനശേഷിയുള്ള കശുമാവിൻ ഗ്രാഫ്റ്റുകൾ സൗജന്യമായി വിതരണം ചെയ്യുന്നു.
കാർഷിക ഗവേഷണ കേന്ദ്രങ്ങൾ വികസിപ്പിച്ചെടുത്ത അത്യുൽപാദന ശേഷിയുള്ള ഗ്രാഫ്റ്റുകൾ, അധികം പൊക്കം വയ്ക്കാത്തതും പടരാത്തതും നിയന്ത്രിച്ച് വളർത്താവുന്ന കശുമാവ്, ഒരു മരത്തിൽ നിന്നും 15 മുതൽ 25 കിലോ വരെ ഉത്പാദനം ലഭിക്കുന്നതും,മഞ്ഞൾ ഇഞ്ചി പച്ചക്കറികൾ കുരുമുളക് എന്നീ ഇടവിള കൃഷിയിലൂടെ അധിക വരുമാനം നേടാൻ സഹായിക്കുന്നതുമായ കശുമാവിൻ തൈകൾ ആവശ്യമുള്ളവർ നേരിട്ടോ, www.kasumavukrishi.org എന്ന വെബ്സൈറ്റ് വഴിയോ ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ കോഡിനേറ്റർ തെക്കൻ മേഖല 9496046000, കോഡിനേറ്റർ വടക്കൻ മേഖല 9496047000.
Discussion about this post