കേരളത്തിലെ ഒട്ടേറെ സസ്യങ്ങൾ അങ്ങു ബ്രസീലിയിൽ നിന്നു പോർച്ചുഗീസുകാർ വഴി ഇന്ത്യയിലെത്തിയവയാണ്. പഴച്ചെടികൾ ഇഷ്ടപ്പെടുന്ന നമ്മുടെ നാട്ടുകാർ ബ്രസീലിൽ നിന്നെത്തിച്ച പുതുവർഗ്ഗ ഫല സസ്യമാണ് ‘അബിയു’. സപ്പോട്ടയുടെ കുടുംബക്കാരനായ ഇവ ഇടത്തരം ഉയരത്തിൽ വളരും. ധാരാളം ചെറു ശാഖകൾ ഈ നിത്യഹരിത വൃക്ഷത്തിൽ കാണാം. പച്ച നിറത്തിൽ ഗോളാകൃതിയിലാണ് കായ്കൾ കാണുന്നത്.ഇവ പഴുത്ത് പാകമാകുമ്പോൾ മഞ്ഞ നിറമാകും.

ഹൃദ്യ മധുരമാണ് പഴക്കാമ്പിൻ്റെ രുചി. വേനലിലാണ് അബിയുവിൻ്റെ പഴക്കാലം. ഈ സമയത്ത് അബിയു മരങ്ങൾ നിറയെ പഴങ്ങൾ കാണാം. പഴക്കാമ്പ് നേരിട്ട് കഴിക്കുന്നതോടൊപ്പം ജ്യൂസാക്കിയും, ഐസ് പുഡിംഗ് ആയും കഴിക്കാം. അബിയു പഴങ്ങളിലെ ചെറു വിത്തുകൾ കിളിർപ്പിച്ച് തൈകൾ തയ്യാറാക്കി നടാം. നീർവാർച്ചയും ഇടത്തരം വെയിലുമുള്ള സ്ഥലമാണ് അനുയോജ്യം. ജൈവവളങ്ങൾ മഴക്കാലത്ത് സമൃദ്ധമായി നൽകണം.വേനൽ അധികമായാൽ ജലസേചനവും ക്രമമായി നൽകണം. മൂന്നു – നാലു വർഷങ്ങൾ കൊണ്ട് അബിയുവിൽ കായ്കൾ വിരിഞ്ഞു തുടങ്ങും. പഴങ്ങൾ പക്ഷികളും മറ്റും കൊത്തി നശിപ്പിക്കുമെന്നതിനാൽ വിളഞ്ഞ് മഞ്ഞനിറം കണ്ടു തുടങ്ങുമ്പോൾ പറിച്ചെടുത്ത് കച്ചിയാലോ ചണച്ചാക്കിലോ വച്ച് പഴുപ്പിപ്പിക്കുകയാകും അഭികാമ്യം.
രാജേഷ് കാരാപ്പള്ളിൽ
ഫോൺ: 9495234232
















Discussion about this post