പിഴുതുമാറ്റപ്പെട്ട നൂറിലധികം ബോഗൻ വില്ല മരങ്ങളാണ് സിജിയുടെ വീട്ടുമുറ്റത്ത് പൂത്തു തളിർത്ത് നിൽക്കുന്നത്. ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശിയായ സിജി ജോലിസംബന്ധമായ യാത്രക്കിടയിലാണ് വെട്ടി മാറ്റിയ ഇത്തരം മരങ്ങളെ കണ്ടെത്തുന്നത്. ഇങ്ങനെ കണ്ടെത്തിയ മരങ്ങളുടെ തടിയിൽ പുതിയ ഇനങ്ങൾ ഗ്രാഫ്റ്റ് ചെയ്തെടുത്തു, അവയ്ക്ക് വീണ്ടും പുതുജീവൻ പകർന്ന് നൽകുന്നു.
കടലാസ് പൂക്കളോടുള്ള സിജിയുടെ ഇഷ്ടമാണ് ഈ പുത്തൻ പരീക്ഷണത്തിനെല്ലാം പിന്നിൽ. ഇന്ന് വിവിധ വർണ്ണങ്ങളിൽ 400 അധികം ബോഗൻവില്ലകളാണ് സിജി വീട്ടുമുറ്റത്ത് നട്ട് പരിപാലിക്കുന്നത്. ഒപ്പം ഹാർട്ട് ഷേപ്പിലുള്ള ബോഗൻ വില്ല ആർച്ചും വീട്ടുമുറ്റത്ത് ഒരുക്കിയിട്ടുണ്ട്.അടുത്ത വർഷം ഈ ഇനങ്ങൾ കൊണ്ട് ഒരു ഫ്ലവർഷോ സംഘടിപ്പിക്കാനും, ആവശ്യക്കാരിലേക്ക് പുതിയ ഇനങ്ങൾ എത്തിക്കാനുമാണ് ഇദ്ദേഹത്തിൻറെ തീരുമാനം.
Discussion about this post