ഉപയോഗശൂന്യമായ കുപ്പികള്‍ കൃഷിക്ക് ഫലപ്രദമാക്കുന്ന മൂന്ന് കുട്ടിക്കര്‍ഷകരെ പരിചയപ്പെടാം. തിരുവനന്തപുരം നന്ദിയോട് സ്വദേശികളായ ഐശ്വര്യ, ആദിത്, ആദിയ എന്നിവരാണ് ഈ മിടുക്കര്‍. വലിച്ചെറിഞ്ഞു കളയുന്ന ബിയര്‍ കുപ്പികള്‍ ഉപയോഗിച്ച് മനോഹരമായ ചെടിച്ചട്ടികളാണ് ഈ കുട്ടികള്‍ തയ്യാറാക്കിയിരിക്കുന്നത്. നിലത്ത് വെക്കാവുന്നതും തൂക്കിയിടാവുന്നതുമായി കുപ്പി ചെടിച്ചട്ടികളാണ് കുട്ടികള്‍ ഉണ്ടാക്കിയെടുത്തത്.
ബിയര്‍ കുപ്പികള്‍ കൊണ്ട് ചെടിച്ചട്ടി ഉണ്ടാക്കുന്ന വിധം:
വട്ടത്തില്‍ ഷീറ്റ് കട്ട് ചെയ്‌തെടുക്കുക. മണ്ണ്, കോഴിവളം, ചാണകം മിശ്രിതം ഷീറ്റിനകത്തേക്ക് ഇടണം. തുടര്‍ന്ന് ഓരോ കുപ്പികള്‍ ഷീറ്റിനോട് ചേര്‍ത്ത് വട്ടത്തില്‍ വെക്കണം. കുപ്പികളെയെല്ലാം ചേര്‍ത്ത് കയറോ മറ്റോ ഉപയോഗിച്ച് കെട്ടിവെക്കണം. മനോഹരമായ ചെടിച്ചട്ടി തയ്യാറായിക്കഴിഞ്ഞു. ഇത്തരത്തില്‍ നിരവധി ചെടിച്ചട്ടികളാണ് കുട്ടികള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ക്രിയാത്മകമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കുട്ടികളില്‍ കൃഷിയോടുള്ള താല്‍പ്പര്യവും വളര്‍ത്തിയെടുക്കാനും സാധിക്കും.
Discussion about this post