തിരുവനന്തപുരം മലയിൻകീഴിലുള്ള ജെയിംസിന്റെ ആരാമം വീട്ടിലെ മട്ടുപ്പാവിൽ 10 ഏക്കറിൽ വളർത്താവുന്നത്രയും ഫലവൃക്ഷങ്ങളാണ് ഉള്ളത്. ഇത്രയധികം അലങ്കാര വൃക്ഷങ്ങളും, പൂച്ചെടികളും ബോൺസായി രൂപത്തിലേക്ക് മാറ്റിയത് ഇദ്ദേഹം തന്നെയാണ്.കഴിഞ്ഞ 17 വർഷമായി ഈ മേഖലയിലുള്ള ജെയിംസിന്റെ കൈവശം മാവ്, പ്ലാവ്, പുളി, അമ്പഴം,പേര തുടങ്ങി ഒട്ടുമിക്ക ഫലവൃക്ഷങ്ങളുമുണ്ട്. ഇതിൽ 27 വർഷത്തിലധികം പഴക്കമുള്ളവയുമുണ്ട്.
വീട് പണിതപ്പോൾ തന്നെ ഇവയ്ക്കായി പ്രത്യേക ഇടവും ജെയിംസ് കണ്ടെത്തിയിരുന്നു. ഭിത്തിയോട് ചേർന്ന് ചട്ടികൾ പണിത്തും, മേൽത്തട്ട് ചരിച്ച് ഗോവണികൾ നിർമ്മിച്ചുമാണ് സ്ഥലം ഇതിനായി ഒരുക്കിയത്.ബോൺസായി മരങ്ങൾക്ക് ചട്ടികൾ നിർമ്മിക്കുന്നതും, പ്രൂണിങ്ങുംറി പ്പോട്ടിങ്ങും അടക്കമുള്ള കാര്യങ്ങൾ ചെയ്യുന്നതും ജെയിംസ് ഒറ്റയ്ക്കാണ്
ബോൺസായ് വൃക്ഷങ്ങളുടെ വില്പനയ്ക്കായി വീടിനോട് ചേർന്ന് ഒരു നേഴ്സറിയും നടത്തുന്നുഇനിയും ധാരാളം ബോൺസായി മരങ്ങൾ തയ്യാറാക്കുവാനും ഈ മേഖലയിൽ പുത്തൻ പരീക്ഷണങ്ങൾ നടത്താനുമുള്ള ഒരുക്കത്തിലാണ് ജെയിംസ്
Discussion about this post