ബ്ലൂ ട്വിലൈറ്റ്, ഫ്ലോറിഡ ട്വിലൈറ്റ്, എന്നീ പേരുകളിൽ അറിയപ്പെടുന്ന ഒരു സുന്ദരി ചെടിയാണ് ബ്ലു ഹെവൻ. നീല വർണ്ണം ചൂടി നിൽക്കുന്ന അടിപൊളി പൂക്കൾ. പൂന്തോട്ടങ്ങൾക്ക് ചന്തം ചാർത്തുവാൻ പറ്റിയൊരു ചെടി.
കുറ്റിച്ചെടിയാണ് ബ്ലൂ ഹെവൻ. അമേരിക്കയിലെ ഫ്ളോറിഡയാണ് ജന്മദേശം. നമ്മുടെ നാട്ടിൽ വളരെ സുലഭമാണ് ഇവയിപ്പോൾ. ഒത്തിരി നാളായിട്ടില്ല ഇവ കേരളത്തിൽ എത്തിയിട്ട്. എന്നാൽ എത്തിയപ്പോൾ എല്ലാവരുടെയും മനസ്സിൽ കയറി പറ്റുകയും ചെയ്തു ഈ നീല സുന്ദരി.
തെറ്റി പൂക്കളുടേതുപോലുള്ള പൂക്കളാണ് ബ്ലൂ ഹെവന്. കുലകളായാണ് പൂക്കൾ ഉണ്ടാകുന്നത്. ഒത്തിരി സൂര്യപ്രകാശം ആവശ്യമില്ലാത്ത ചെടിയാണിവ. തണലിൽ വളരുന്ന ഇവയ്ക്ക് മരങ്ങളുടെ ചോലയിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശമാണ് ഇഷ്ടം.
മണ്ണും ചാണകവും ചകിരിച്ചോറും ഒരേ അളവിൽ ചേർത്താണ് നടീൽ മിശ്രിതം തയ്യാറാക്കേണ്ടത്. കമ്പ് ഒടിച്ചു നട്ടാണ് പുതിയ തൈകൾ ഉൽപാദിപ്പിക്കുക. ഓരോ പ്രാവശ്യവും പൂക്കൾ ഉണ്ടായതിനുശേഷം പ്രൂൺ ചെയ്ത് കൊടുക്കുന്നത് കൂടുതൽ പൂക്കൾ ഉണ്ടാകുവാൻ നല്ലതാണ്. രോഗബാധ അധികം ഉണ്ടാകാത്ത ചെടിയാണ് ബ്ലൂ ഹെവൻ.പുഴുശല്യം ഉണ്ടായാൽ സോപ്പുലായനി ഒഴിച്ചു കൊടുത്താൽ മതിയാകും.
Discussion about this post