ഉഷ്ണ മേഖലാ പ്രദേശമായ തെക്കേ അമേരിക്കയിലെ പഴച്ചെടിയാണ് ‘ബ്ലാക്ക്ബെറി ജാം ഫ്രൂട്ട് ‘ .
ചെറു ചെടിയായി ശാഖകളോടെ വളരുന്ന നിത്യ ഹരിത സസ്യമാണിത്. ജൂലൈ – ആഗസ്റ്റ് മാസങ്ങളാണ് ഇവയുടെ പൂക്കാലം. വെള്ള നിറത്തിലുള്ള ചെറു പൂക്കൾ ഇക്കാലത്ത് ചെടിയെ മനോഹരിയാക്കുന്നു. നവംബർ മാസത്തോടെ മഞ്ഞ നിറത്തിലുള്ള ചെറുപഴങ്ങൾ ഇവയിൽ നിറയെ കാണാം. പഴങ്ങൾ അമർത്തിയാൽ ജാം രുചിയുള്ള കറുത്ത പൾപ്പ് പുറത്തു വരും. മധുരമുള്ള പൾപ്പ് കഴിക്കാം. ഇവയിൽ നിന്ന് ജൂസ് നിർമ്മിക്കുകയും ചെയ്യാം.
ബ്ലാക്ക്ബെറി ജാം ഫ്രൂട്ടിൻ്റെ ചെറു വിത്തുകൾ മുളപ്പിച്ച് തൈകൾ തയ്യാറാക്കാം.നീർ വാർച്ചയുള്ള ഏതു മണ്ണിലും ഇവ വളർത്താം. ജൈവ വളങ്ങൾ ചേർക്കുകയും വേനലിൽ ജലസേചനം ക്രമമായി നടത്തുകയും ചെയ്താൽ മൂന്നു വർഷം കൊണ്ട് ഇവ ഫലം തന്നു തുടങ്ങും. വലിയ ചെടിച്ചടികളിലും, കൂടകളിലും അലങ്കാര ചെടി പോലെ ബ്ലാക്ക്ബെറി ജാം ഫ്രൂട്ട് വളർത്താം.
രാജേഷ് കാരാപ്പള്ളിൽ
ഫോൺ :9495234232.
Discussion about this post