Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home ഫലവര്‍ഗ്ഗങ്ങള്‍

പഴക്കൂടയിലെ പുതിയ താരമാകാൻ ദുരിയാൻ

Agri TV Desk by Agri TV Desk
November 25, 2020
in ഫലവര്‍ഗ്ഗങ്ങള്‍
208
SHARES
Share on FacebookShare on TwitterWhatsApp

കാഴ്ചയിൽ ഇടത്തരം വലിപ്പമുള്ള ചക്ക പോലെയാണ് ദുരിയാൻ എന്ന ഫലം. മുള്ളോടുകൂടിയ പുറം തോടിന് ചക്കയെക്കാൾ കട്ടിയുണ്ട്. ഉള്ളിൽ നാലഅഞ്ചു ചുളകളുണ്ടാകും. അവയ്ക്കുള്ളിൽ വലിപ്പമേറിയ വിത്തുകളുമുണ്ടാകും.പഴുത്താൽ രൂക്ഷഗന്ധം പുറപ്പെടുവിക്കുമെങ്കിലും രുചിയിൽ മുൻപൻ തന്നെ. ഔഷധഗുണത്തിലും ബഹുകേമം.വൈറ്റമിനുകൾ ആന്റി ഓക്സിഡന്റുകൾ ധാതുക്കൾ എന്നിവകൊണ്ട് സമ്പുഷ്ടമാണിത്. മാനസിക ആരോഗ്യത്തിനും ക്ഷീണമകറ്റുന്നതിനും വാർദ്ധക്യസഹജമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ദുരിയാൻ വളരെ നല്ലതാണ്. ഉറക്കമില്ലായ്മ, വിളർച്ച, വന്ധ്യത, പ്രമേഹം എന്നിവയ്ക്ക് മരുന്നാണ്. ഇത്രയധികം ഗുണങ്ങളുള്ള ദുരിയാൻ എന്ന ഫലത്തിന് ലോകത്താകെ ആരാധകരേറുകയാണ്. തായ്‌ലൻന്റുകാർ ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന ലോക ദുരിയാൻ ഉത്സവം പോലും ആഘോഷിക്കുന്നുണ്ട്.കേരളത്തിലെ മണ്ണിലും ദുരിയാൻ നട്ടുവളർത്താനാകും. കോട്ടയം, ഇടുക്കി, റാന്നി എന്നീ പ്രദേശങ്ങളിൽ ദുരിയാൻ കൃഷി ചെയ്യുന്നുണ്ട്.

തെക്ക്-കിഴക്കൻ ഏഷ്യയാണ് ദുരിയാന്റെ ജന്മദേശം. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഇവ നന്നായി വളരും. 40 മീറ്റർ വരെ ഉയരം വയ്ക്കുന്ന വൃക്ഷമാണിത്. പഴങ്ങളിൽ അടങ്ങിയിട്ടുള്ള തയോൾ, സൾഫൈഡുകൾ എന്നിവയാണ് രൂക്ഷ ഗന്ധം നൽകുന്നത്.

ഏറെ പ്രിയമേറിയ ദുരിയാൻ ഇനമാണ് മലേഷ്യൻ ഇനമായ മുസാങ്‌ കിംഗ്. ഏറ്റവും രുചിയേറിയ ഈ ഇനത്തിന് കിലോഗ്രാമിന് 500 രൂപ മുതൽ 2000 രൂപ വരെ വിലയുണ്ട്. മലമ്പ്രദേശങ്ങളിൽ കൃഷി ചെയ്യാനുതകുന്ന ഇനമാണ് റെഡ് പ്രോൺ.

durian

നീർവാർച്ചയുള്ളതും വളക്കൂറുള്ളതുമായ പശിമരാശി മണ്ണിലും എക്കൽ മണ്ണിലും ദുരിയാൻ നന്നായി വളരും. തീവ്രമായ തണുപ്പും വരൾച്ചയും താങ്ങാനാവില്ല എന്നുമാത്രം. വരൾച്ച മൂന്നു മാസത്തിലധികം നീണ്ടു നിന്നാൽ വൃക്ഷങ്ങൾ നശിച്ചു പോകാനിടയുണ്ട്.

വിത്ത് മുളപ്പിച്ചും ബഡ്ഡ് ചെയ്തും ഗ്രാഫ്റ്റ് ചെയ്തും തൈകളുൽപാദിപ്പിക്കാം. ഒന്നിലധികം വൃക്ഷങ്ങൾ നടുമ്പോൾ വരികൾ തമ്മിൽ 10 മീറ്ററും വൃക്ഷങ്ങൾ തമ്മിൽ ഏഴര മീറ്ററും അകലം പാലിക്കണം. ഒരു മീറ്റർ ആഴവും നീളവും വീതിയുമുള്ള കുഴികളിൽ തൈകൾ നടാം. തൈകൾക്ക് മൂന്നുമാസത്തോളം തണൽ ആവശ്യമാണ്.വൃക്ഷത്തിന്റെ ആകൃതി നിയന്ത്രിക്കുന്നതിന് കൊമ്പുകോതുന്നത് നല്ലതാണ്. കൃത്യമായി കൊമ്പുകോതുകയാണെങ്കിൽ 12 മീറ്റർ ഉയരത്തിൽ വളർത്താനാകും. തൊണ്ട്, വൈക്കോൽ, കരിയില എന്നിവകൊണ്ട് പുതയിടുന്നത് നല്ലതാണ്.

ദുരിയാൻ പുഷ്പിക്കുന്നതിന് രണ്ടുമൂന്നാഴ്ച നീളുന്ന വരണ്ട കാലാവസ്ഥ ആവശ്യമാണ്. പുഷ്പിച്ചു കഴിഞ്ഞാൽ കായ്കൾ പാകമാകുന്നതിന് 3 മുതൽ 5 മാസം വരെയെടുക്കും. പൂവിട്ട ശേഷം നാലാഴ്ച കഴിഞ്ഞ് കായ്കൾ വളരാൻ പാകത്തിന് മാത്രം ജലം നൽകണം. വിത്ത് മുളപ്പിച്ചുണ്ടാകുന്ന തൈകൾ പത്ത് വർഷത്തിന് ശേഷം മാത്രമേ വിളവു നൽകുകയുള്ളൂ. എന്നാൽ ബഡ് ചെയ്തതും ഗ്രാഫ്റ്റ് ചെയ്തതുമായ തൈകൾ നാലഞ്ചുവർഷം കൊണ്ട് കായ്ഫലം നൽകും. മെയ് മുതൽ ഒക്ടോബർ വരെയാണ് വിളവെടുപ്പ് കാലം. വിളഞ്ഞ കായ്കൾ പറിച്ചുവെച്ച് പഴുപ്പിക്കാം. പഴുത്ത കായ്കൾ രാത്രിയിൽ താനേ കൊഴിഞ്ഞുവീഴും.

ദുരിയാൻ ഉപയോഗിച്ച് ഐസ്ക്രീം, ജാം, ബിസ്ക്കറ്റ്, ചിപ്സ്, മിഠായി സിറപ്പ് തുടങ്ങിയ മൂല്യവർധിത ഉൽപ്പന്നങ്ങളുമുണ്ടാക്കാം. പച്ചക്കായ കറിവയ്ക്കാനാകും. വിത്തുകൾ വേവിച്ച് ഉണക്കി വറുത്ത് കഴിക്കാം. തായ്‌ലൻഡിലാണ് ദുരിയാൻ ഏറ്റവുമധികം ഉത്പാദിപ്പിക്കപ്പെടുന്നത്.

Tags: durian
Share208TweetSendShare
Previous Post

ഏത് ചെടികള്‍ക്കും പ്രയോഗിക്കാം ഈ കീടനാശിനി

Next Post

കൗതുകം നിറച്ച് ബ്ലാക്ക്ബെറി ജാം ഫ്രൂട്

Related Posts

അലങ്കാരത്തിനും ആദായത്തിനും വെൽവെറ്റ് ആപ്പിൾ
ഫലവര്‍ഗ്ഗങ്ങള്‍

അലങ്കാരത്തിനും ആദായത്തിനും വെൽവെറ്റ് ആപ്പിൾ

കേരളത്തിൽ അബിയു കൃഷിയുടെ മാധുര്യമേറുന്നു
ഫലവര്‍ഗ്ഗങ്ങള്‍

കേരളത്തിൽ അബിയു കൃഷിയുടെ മാധുര്യമേറുന്നു

നമ്മുടെ വീട്ടുമുറ്റത്ത് വളർത്താൻ അനുയോജ്യമായ പത്തു വിദേശ പഴച്ചെടികൾ പരിച്ചയപെടാം.
ഫലവര്‍ഗ്ഗങ്ങള്‍

നമ്മുടെ വീട്ടുമുറ്റത്ത് വളർത്താൻ അനുയോജ്യമായ പത്തു വിദേശ പഴച്ചെടികൾ പരിച്ചയപെടാം.

Next Post
black berry jam fruit

കൗതുകം നിറച്ച് ബ്ലാക്ക്ബെറി ജാം ഫ്രൂട്

Discussion about this post

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

നിങ്ങൾ ‘മഴവിൽ ഭക്ഷണം ‘(Rainbow diet ) ആണോ കഴിക്കുന്നത്? അല്ലെങ്കിൽ കഴിച്ച് തുടങ്ങിക്കോ..

നിങ്ങൾ ‘മഴവിൽ ഭക്ഷണം ‘(Rainbow diet ) ആണോ കഴിക്കുന്നത്? അല്ലെങ്കിൽ കഴിച്ച് തുടങ്ങിക്കോ..

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക്  പേറ്റന്റ്

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ്

ഒരു കുപ്പി വെള്ളം കൊണ്ട് പച്ചക്കറിയിൽ നിറ സമൃദ്ധി

ഒരു കുപ്പി വെള്ളം കൊണ്ട് പച്ചക്കറിയിൽ നിറ സമൃദ്ധി

ആരാമം വീടിന്റെ മട്ടുപ്പാവിലുണ്ട് ബോൺസായി മരങ്ങളുടെ അപൂർവ്വ ശേഖരം

ആരാമം വീടിന്റെ മട്ടുപ്പാവിലുണ്ട് ബോൺസായി മരങ്ങളുടെ അപൂർവ്വ ശേഖരം

മഞ്ഞൾ ഇനങ്ങളിൽ പേരുകേട്ട ‘പ്രതിഭ’

മഞ്ഞൾ ഇനങ്ങളിൽ പേരുകേട്ട ‘പ്രതിഭ’

പ്രകൃതിയിൽ വിരിഞ്ഞൊരു മൺവീട്

പ്രകൃതിയിൽ വിരിഞ്ഞൊരു മൺവീട്

ക്ഷീരവികസന വകുപ്പിന്റെ അവാർഡ് തിളക്കത്തിൽ പറുദീസ ഫാം

ക്ഷീരവികസന വകുപ്പിന്റെ അവാർഡ് തിളക്കത്തിൽ പറുദീസ ഫാം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV