ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് മലയാളിയായ ഷോബിനും കുടുംബവും താമസിക്കുന്നത്. വീടിനുമുന്നിലെ ചെറു പൂന്തോട്ടത്തിലെ പ്രധാന ആകർഷണം റോസാപ്പൂക്കളാണ്. ഓറഞ്ച്, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങളിലുള്ള റോസാപ്പൂക്കൾ പൂന്തോട്ടത്തിൽ ശോഭയോടെ വിടർന്നു നിൽക്കുന്നു. റോസാപ്പൂക്കൾക്കൊപ്പം മറ്റ് അനേകം അലങ്കാര സസ്യങ്ങളുമുണ്ട്. നല്ല വിളവ് നൽകുന്ന നാരകമാണ് തോട്ടത്തന്റെ മറ്റൊരു പ്രത്യേകത. വീടിനു ചുറ്റുമുള്ള ഇത്തിരി ഇടത്ത് ഇവർ തങ്ങൾക്ക് ആവശ്യമായ പച്ചക്കറികളെല്ലാം കൃഷിചെയ്യുന്നുണ്ട്. പാവൽ, പടവലം, വഴുതനങ്ങ എന്നിവയാണ് പ്രധാന വിളകൾ. ഒപ്പം ചീര, മുളക്, ബീറ്റ്റൂട്ട്, കുക്കുംബർ എന്നിവയുമുണ്ട്.വിഷമില്ലാത്ത പച്ചക്കറികളും ഫലങ്ങളും കൃഷി ചെയ്യുക എന്നതാണ് ഷോബിൻ ലക്ഷ്യം. അതിനാൽ തികച്ചും ജൈവ രീതിയിലാണ് കൃഷി. എല്ലുപൊടി, ചാണകപ്പൊടി എന്നിവയാണ് പ്രധാന വളങ്ങൾ. കൂടുതൽ വിശേഷങ്ങളറിയാൻ വീഡിയോ കാണാം
Discussion about this post